Thursday, March 19, 2026 Last Updated 37 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 30 Nov 2025 07.55 PM

കാസര്‍ഗോഡ് യുവതിയെ സുഹൃത്ത് വീട്ടിലെത്തി പീഡിപ്പിച്ചതായി പരാതി

uploads/news/2025/11/813620/police-jeep.gif
photo; representative image

കാസര്‍കോട്: ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ തെറ്റിപ്പിരിഞ്ഞ ശേഷം യുവാവ് പീഡിപ്പിച്ചതായി പരാതി. വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ 37കാരി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ചിത്താരി സ്വദേശി സജീറിനെതിരെയാണ് യുവതി വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയത്.

യുവതിയും സജീറും ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാല്‍ യുവതി പിന്നീട് യുവാവുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരിടത്തേക്ക് താമസം മാറ്റി. പിന്നീട് സജീര്‍ യുവതിയെ താമസസ്ഥലത്ത് വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സ്വന്തം വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയ പെണ്‍കുട്ടി എറണാകുളത്തേക്കാണ് പോയത്. ഇവിടെ വെച്ച് സജീറിനെ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയുമായിരുന്നു.

പിന്നീടാണ് സജീറുമായി തെറ്റുന്നതും യുവതി കാസര്‍കോട്ടേക്ക് തിരികെ വരികയും ചെയ്തത്. കളനാട്ടെ ക്വാട്ടേഴ്‌സിലായിരുന്നു യുവതി താമസിച്ചിരുന്നത്. സജീര്‍ ഇവിടെയെത്തി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Ads by Google
Sunday 30 Nov 2025 07.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW