Thursday, March 19, 2026 Last Updated 36 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 30 Nov 2025 04.57 PM

സിപിഐ സ്ഥാനാർത്ഥിക്കെതിരെ മത്സരം; ലോക്കൽകമ്മിറ്റി അംഗം പുറത്ത്

uploads/news/2025/11/813593/1.gif
photo; representative image

കൊല്ലം: നെടുവത്തൂര്‍ പുല്ലാമല വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി മത്സരിക്കുന്ന സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം ബി അനില്‍കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച അനില്‍കുമാര്‍ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞിട്ടും പിന്‍വലിച്ചിരുന്നില്ല. തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ രണ്ടില ചിഹ്നം അനുവദിക്കുകയും ചെയ്തു. ഇതിനിടെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തായത്.

അരിവാള്‍ നെല്‍ക്കതിരില്‍ മത്സരിക്കുന്ന അനില ഭാസ്‌കറാണ് ഇവിടെ ഇടതുമുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതിയാണ് വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. സുരേഷ് ജയദേവന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

Ads by Google
Sunday 30 Nov 2025 04.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW