Thursday, March 19, 2026 Last Updated 6 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 06.40 PM

ഭൂമി തരംമാറ്റലിന് എട്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു​; വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

ഒളവണ്ണ വില്ലേജ് ഓഫിസർ ഉല്ലാസ്‌മോൻ ആണ് വിജിലൻസ് പിടിയിലായത്.
village officer, bribe

ഭൂമി തരംമാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയില്‍. ഒളവണ്ണ വില്ലേജ് ഓഫിസർ ഉല്ലാസ്‌മോൻ ആണ് വിജിലൻസ് പിടിയിലായത്. എറണാകുളം കോതമംഗലം സ്വദേശിയാണ് ഉല്ലാസ്മോൻ.

എട്ട് ലക്ഷം രൂപയാണ് ഭൂമി തരം മാറ്റി നൽകുന്നതിനായി ഇയാൾ ആവശ്യപ്പെട്ടത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരൻ. 1.62 ഏക്കർ ഭൂമി തരം മാറ്റാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 50,000 രൂപ കൈമാറുന്നതിനിടെയാണ് വില്ലേജ് ഓഫീസറിനെ വിജിലൻസ് പിടികൂടിയത്.

Ads by Google
Ads by Google
TRENDING NOW