Saturday, March 14, 2026 Last Updated 54 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 11.46 AM

യുഡിഎഫും എല്‍ഡിഎഫും തന്റെ മുണ്ടിനെക്കുറിച്ചും ഭാഷയെക്കുറിച്ചും പറയട്ടെ ; എനിക്ക് വിഷയം കേരളത്തിന്റെ വികസനം

uploads/news/2025/11/813391/rajeev-chandrasekhar.jpg

കൊച്ചി: യുഡിഎഫും എല്‍ഡിഎഫും തന്റെ മുണ്ടിനെക്കുറിച്ചും ഭാഷയെക്കുറിച്ചും ചര്‍ച്ച ചെയ്യുകയും തന്നെ വ്യക്തിഹത്യ ചെയ്യുന്നതും തുടരട്ടെ എന്നാല്‍ തനിക്ക് പ്രധാനപ്പെട്ടത് നമ്മുടെ നാടും അതിന്റെ ഭാവിയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇടതും വേണ്ട വലതും വേണ്ട വികസനം മതിയെന്ന് ജനം തീരുമാനിച്ചാല്‍ ബിജെപിയുടെ മുന്നേറ്റം അതിവേഗമായിരിക്കുമെന്നും ബിജെപിയ്ക്ക് അവസരം നല്‍കിയാല്‍ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും പറഞ്ഞു.

വികസനത്തിന്റെ രാഷ്ട്രീയമാണ് ബിജെപിയുടേത്. എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന് 11 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെയാണ് ബിജെപിയെന്നും സമസ്ത മേഖലകളിയുമുള്ള കേരളത്തിന്റെ വിജയമാണ് ലക്ഷ്യമെന്നും പറഞ്ഞു. ആറ് മാസം മുമ്പ് വിവിധ ജില്ലകളില്‍ വികസിത കേരളം ഹെല്‍പ്പ് ഡെസ്്ക്ക് ആരംഭിച്ചു. ഈ കാലയളവില്‍ 38,000 പേരുടെ ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നവരെയാണ് ജനങ്ങള്‍ക്ക് ആവശ്യം. ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ ഭരണത്തിന്റെ അവസാനം പദ്ധതികളും വാഗ്ദാനങ്ങളും നല്‍കുന്നതാണ് കേരളത്തിലെ സര്‍ക്കാരിന്റെ രീതി. ബിജെപിയ്ക്ക് അവസരം നല്‍കിയാല്‍ ഇത് പരിഹരിക്കപ്പെടുമെന്നും പറഞ്ഞു.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഇന്ത്യാ മുന്നണിയുടെ ഭാഗമാണ്. കേരളത്തില്‍ മാത്രമാണ് അവര്‍ രണ്ടു പാര്‍ട്ടികളായി മത്സരിക്കുന്നത്. വോട്ടുനിലയില്‍ ഇരുവരും തമ്മില്‍ അഡ്ജസ്റ്റുമെന്റുകള്‍ നടക്കും. ഇടതും വേണ്ട, വലതും വേണ്ട, വികസനം മതിയെന്ന് ജനങ്ങള്‍ തീരുമാനിച്ചാല്‍ ബിജെപിയുടെ മുന്നേറ്റം അതിവേഗമായിരിക്കും. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മറ്റു പാര്‍ട്ടികളിലുള്ളവരെ കേന്ദ്രം അറസ്റ്റ് ചെയ്യിക്കുന്നു എന്നത് തെറ്റായ ധാരണയാണെന്നും ഭരണഘടനയെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും പറഞ്ഞു. മലയാള മനോരമയുടെ ഹോര്‍ത്തൂസിന്റെ ഭാഗമായി 'നിലപാട് തറയില്‍' 'മുഖം മാറുമ്പോള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW