Sunday, March 15, 2026 Last Updated 21 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 07.54 AM

സ്‌കൈ ഡൈനിങ്ങില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിയ സംഭവം; നടത്തിപ്പുകാര്‍ക്കെതിരേ പോലീസ് കേസെടുത്തു

uploads/news/2025/11/813322/sky-dining.jpg

ആനച്ചാല്‍: സ്‌കൈ ഡൈനിങ്ങില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിയ സംഭവത്തില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്ന ആരോപണത്തില്‍ നടത്തിപ്പുകാര്‍ക്കെതിരേ കേസെടുത്ത് പൊലീസ്. സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാനും ജില്ലാ കളര്‍ നിര്‍ദേശം നല്‍കി. സ്ഥാപനം നടത്തിപ്പുകാരായ പ്രവീണ്‍, സോജന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

രണ്ട് കുഞ്ഞുങ്ങളടക്കം അഞ്ചുപേരും ജീവനക്കാരിയുമടക്കം 120 അടിയിലേറെ ഉയരത്തില്‍ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറാണ്. ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യമൊരുക്കുന്ന പദ്ധതിയില്‍ ക്രെയിനിന്റെ സാങ്കേതിക തകരാര്‍ ആണ് കാരണമെന്ന് കണ്ടെത്തിയിരുന്നു. രണ്ടര വയസുള്ള കുട്ടിയും സംഘത്തിലുണ്ടായിരുന്നു. ജീവനക്കാരിയായ ഹരിപ്രിയയും ഇവര്‍ക്കൊപ്പം കുടുങ്ങിയിരുന്നു.

അഡൈ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി 150 അടി ഉയരത്തില്‍ ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ഇത് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നതായിരുന്നു സാങ്കേതിക വിദ്യ. എന്നാല്‍ ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലം താഴ്ത്താന്‍ പറ്റാതെ വരികയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW