-->
ബലാത്സംഗ കേസിൽ, രാഹുലിനെ പിന്തുണച്ചും ഇരയായ പെൺകുട്ടിയെ കുറ്റപ്പെടുത്തിയും സിപിഎം സൈബർ പോരാളികളെ വിമർശിച്ചും മോഡലും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പ്രിൽന രാജ്. കേസ് കൊടുത്തപ്പോൾ വിവാഹിത ആണെന്ന് ജനങ്ങൾ അറിഞ്ഞു തുടങ്ങി. 'ഭർത്താവ് ഉണ്ടായിട്ടും കാമുകനോടോപ്പം അയാൾ വിളിച്ചിടത്തേക്ക് പോയി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീയുടെ ഗർഭ കഥയിലേക്ക് കടന്നു ചെന്ന് അവളോടൊപ്പം എന്ന് കൊട്ടിഘോഷിച്ചിട്ട് പോസ്റ്റ് ഇട്ടിരിക്കുന്നത് എന്തൊരു ദുരന്തമാണ്. അധഃപതിച്ചൊരു പാർട്ടിയാണ് നിങ്ങളുടേത് എന്ന് പറയാൻ തോനുന്നുവെന്ന് പ്രിൽന ഫേസ്ബുക്കിൽ കുറിച്ചു.
ഇതിൽ കൂടി നിങ്ങൾ വിവാഹിതരായ സ്ത്രീകൾക്ക് കൊടുക്കുന്ന പാഠം എന്താണ്. നിങ്ങള് ഭർത്താക്കന്മാരെ ചതിച്ചോളൂ, എന്നിട്ട് എല്ലാവരും ആയി ബന്ധം സ്ഥാപിച്ചോളു, അതിനു ശേഷം വരുന്ന എന്ത് പ്രശ്നങ്ങൾക്കും നമ്മുടെ സർക്കാർ കൂടെ തന്നെ നിൽക്കും എന്നാണോ? പുരുഷനും ഒരുമിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കാര്യത്തിന് പിന്നീട് പുരുഷൻ മാത്രം എങ്ങനെ തെറ്റുകാരൻ ആയി. ഈ ഗർഭം നടന്നിട്ട് നാളെത്രയായി, ഇപ്പോഴാണോ ബ്ലീഡിങ്ങിന്റെ വേദന അറിഞ്ഞു തുടങ്ങിയത്. അന്ന് ആ സംഭവം ഉണ്ടായ സമയത്ത് അയാൾക്കെതിരെ എന്തുകൊണ്ട് ഇതുപോലെ കേസ് കൊടുക്കൻ തയ്യാറാവാത്ത സ്ത്രീയെ എങ്ങനെ നിങ്ങൾ ചേർത്തു നിർത്തുന്നു എന്ന്. എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല- പ്രിൽന ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.