Thursday, March 19, 2026 Last Updated 40 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 28 Nov 2025 01.46 PM

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഒതായി മനാഫ് കൊലക്കേസ്: ഒന്നാം പ്രതി മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരന്‍

uploads/news/2025/11/813273/maneef.jpg

മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന ഓട്ടോ ഡ്രൈവര്‍ ഒതായി മനാഫ് കൊലക്കേസില്‍ ഒന്നാം പ്രതി മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരന്‍. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ പള്ളിപ്പറമ്പന്‍ അബ്ദുല്‍ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയതാണ് കേസ്.

മുന്‍ എംഎല്‍എ പി.വി.അന്‍വര്‍ ഉള്‍പ്പെടെ 26 പേരാണ് കേസില്‍ പ്രതികളായത്. പ്രധാന സാക്ഷി കൂറുമാറിയതോടെ പി.വി അന്‍വര്‍ അടക്കം 21 പ്രതി കളെ വെറുതെ വിട്ടിരുന്നു. പി വി അന്‍വറിന്റെ സഹോദരിയുടെ മകന്‍ ആണ് മാലങ്ങാടന്‍ ഷഫീഖ്. കേസിലെ ബാക്കി മൂന്ന് പ്രതികളെ വെറുതെ വിട്ടു.

കൊലകുറ്റമടക്കം തെളിഞ്ഞ സാഹചര്യത്തിലാണ് ഒന്നാം പ്രതിയ്ക്കെതിരെ ശിക്ഷ വിധിച്ചത്. അതേസമയം, 25 വര്‍ഷം ഒളിവിലായിരുന്ന 4 പ്രതികളും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പിടിയിലായത്.

Ads by Google
Friday 28 Nov 2025 01.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW