Sunday, March 15, 2026 Last Updated 54 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 28 Nov 2025 11.47 AM

ജീവിതം എല്ലാം തട്ടിയെടുത്തു, ഞാന്‍ വിശ്വസിച്ച ആളുകള്‍ എന്നെ വിട്ടുപോയി, എന്നാല്‍ ആ കൊടുങ്കാറ്റ് എന്നെ മുക്കിക്കളഞ്ഞില്ല; സെലീന ജെയ്റ്റ്‌ലി

celina-jaitly-
photo-x.com/CelinaJaitly

ഭര്‍ത്താവ് പീറ്റര്‍ ഹാഗിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ പ്രസ്താവന പുറത്തുവിട്ട് നടി സെലീന ജെയ്റ്റ്‌ലി. വിവാഹമോചനവുമായി പൊരുത്തപ്പെടുന്നത് തനിക്ക് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഈ കാലയളവില്‍ കുടുംബവും അടുത്ത സുഹൃത്തുക്കളും ഒപ്പമുളളതില്‍ താന്‍ നന്ദിയുളളവളാണെന്നും അവര്‍ പോസ്റ്റില്‍ കുറിച്ചു. വിവാഹജീവിതത്തിലുടനീളം ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങള്‍ നേരലടേണ്ടി വരുവെന്ന് അവര്‍ ആരോപിച്ചു.

എന്റെ ജീവിതത്തിലെ ഏറ്റവും ശക്തവും പ്രക്ഷുബ്ധവുമായ കൊടുങ്കാറ്റിനിടയില്‍ മാതാപിതാക്കളോ, ഒരു പിന്തുണയോ ഇല്ലാതെ ഞാന്‍ തനിച്ച് പോരാടുമെന്ന് ഒരിക്കലും കരുതിയില്ല. എന്റെ ലോകം നിലനിന്നിരുന്ന തൂണുകളായ മാതാപിതാക്കള്‍, സഹോദരന്‍, മക്കള്‍ കൂടാതെ എന്റെ കൂടെ നില്‍ക്കുമെന്നും, സ്‌നേഹിക്കുമെന്നും, സംരക്ഷിക്കുമെന്നും എല്ലാ ദു:ഖങ്ങളിലും പങ്കുചേരുമെന്നും വാഗ്ദാനം ചെയ്തയാള്‍ ഇല്ലാത്ത ഒരു ദിവസം വരുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല .

ജീവിതം എല്ലാം തട്ടിയെടുത്തു.. ഞാന്‍ വിശ്വസിച്ച ആളുകള്‍ എന്നെ വിട്ടുപോയി. ഞാന്‍ വിശ്വസിച്ച വാഗ്ദാനങ്ങള്‍ നിശബ്ദമായി ലംഘിക്കപ്പെട്ടു. എന്നാല്‍ ആ കൊടുങ്കാറ്റ് എന്നെ മുക്കിക്കളഞ്ഞില്ല. അത് എന്നെ എറിഞ്ഞു. മരിക്കാന്‍ കൂട്ടാക്കാത്ത എന്റെ ഉളളിലെ സ്ത്രീയെ കാണാന്‍ അത് എന്നെ നിര്‍ബന്ധിതയാക്കി. കാരണം ഞാന്‍ ഒരു പട്ടാളക്കാരന്റെ മകളാണ്. ധൈര്യം, അച്ചടക്കം, ദൃഢനിശ്ചയം , അതിജീവനം, തീ, വിശ്വാസം എന്നിവയാല്‍ വളര്‍ത്തപ്പെട്ടവള്‍ .

ഞാന്‍ വീഴണമെന്ന് ലോകം ആഗ്രഹിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. ഹൃദയം തകരുമ്പോള്‍ പോരാടാന്‍, തെറ്റ് ചെയ്യപ്പെടുമ്പോള്‍ ദയ കാണിക്കാതിരിക്കാന്‍, അസാധ്യമെന്ന് തോന്നുമ്പോഴും അതിജീവിക്കാന്‍, എന്റെ സൈനികനായ സഹോദരനുവേണ്ടി പോരാടുക, മക്കളുടെ സ്‌നേഹത്തിനായി പോരാടുക, എന്റെ അന്തസ്സിനായി പോരാടുക എന്നതാണ് എന്റെ മുഗണന. എന്റെ ഏറ്റവും മോശം സമയത്ത്, നിയമരംഗത്തെ പ്രമുഖരായ കരംജ്‌വാല& കോ, എന്റെ അന്തസ്സിനും അവകാശങ്ങള്‍ക്കും വേണ്ടി പോരാടാന്‍ എനിക്ക് ആവശ്യമായ പരിചയായി മാറി. എന്റെ വിഷയം കോടതിയുടെ പരിഗണനയിലാതിനാല്‍ ഈ സമയത്ത് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ എനിക്ക് കഴിയില്ല സെലീന കുറിച്ചു.

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാവുന്ന ആളുകളെക്കുറിച്ചും നടി പരാമര്‍ശിച്ചു. 2011 ലാണ് സെലീന ജെയ്റ്റ്‌ലിയും പീറ്റര്‍ ഹാഗും വിവാഹിതരായത്. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW