Thursday, March 19, 2026 Last Updated 40 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 27 Nov 2025 05.57 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകി യുവതി

ഇവര്‍ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
rahul mankoottathil

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകി യുവതി. ഇവര്‍ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും.

വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. ഉച്ചയോടെ ആണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ രംഗത്ത് വന്നിരുന്നു. രാഹുൽ ഉയരുന്ന ആരോപണങ്ങളിൽ നിരപരാധിയാണ് എന്നായിരുന്നു കെ സുധാകരന്‍റെ പ്രതികരണം. പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്ന പേരിൽ രാഹുലിനെതിരെ കേസെടുത്തിരുന്നു. എന്നാൽ പരാതിയൊന്നും ലഭിച്ചിരുന്നില്ല.

Ads by Google
Thursday 27 Nov 2025 05.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW