Saturday, March 14, 2026 Last Updated 31 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Nov 2025 05.48 PM

വിദ്യാര്‍ത്ഥി ക്ലാസിലെത്തിയത് ഐഫോണ്‍ ബോക്സുമായി; ചോദിച്ചപ്പോള്‍ ബോക്സ് തുറന്നുകാട്ടി, ഉള്ളില്‍ ഭക്ഷണം കണ്ട് അമ്പരന്ന് സഹപാഠികളും അദ്ധ്യാപികയും; വൈറല്‍ വീഡിയോ

uploads/news/2025/11/812962/Untitled-7.jpg
School boy brings paratha lunch in iphone box (Image Source: Instagram)

ക്ലാസ് മുറികളില്‍ നിന്നുള്ള അനവധി നിരവധി വീഡിയോകള്‍ വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. ചിലതൊക്കെ ലൈക്കും കമന്റും റീച്ചും കിട്ടാന്‍ വേണ്ടി മനഃപൂര്‍വ്വം തയ്യാറാക്കുന്നതാണെങ്കില്‍ മറ്റു ചിലത് ആകസ്മികമായി സംഭവിക്കുന്നതാണ്. പലപ്പോഴും വിദ്യാര്‍ത്ഥികളുടെ ഇത്തരം കൊച്ചു കുസൃതികളില്‍ താരങ്ങളായി അദ്ധ്യാപകരും മാറാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഐഫോണ്‍ ബോക്സുമായി ഒരു വിദ്യാർത്ഥി ക്ലാസിലെത്തുന്നതാണ് വീഡിയോയുടെ തുടക്കം. ബോക്സിനുള്ളില്‍ എന്താണെന്ന് അദ്ധ്യാപിക വിദ്യാർത്ഥിയോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം.
‘മാഡം, ഉച്ചഭക്ഷണം...’ എന്നാണ് കുട്ടി നല്‍കുന്ന മറുപടി. കുട്ടി ഫോണാണ് കൊണ്ടുവന്നതെന്നും അത് പിടിക്കപ്പെടാതിരിക്കാനാണ് ഇങ്ങനെയൊരു കള്ളം പറഞ്ഞതെന്നുമാണ് അദ്ധ്യാപിക പെട്ടെന്ന് വിചാരിച്ചത്. അതോടെ ഫോണ്‍ ബോക്സ് തുറക്കാൻ അദ്ധ്യാപിക ആവശ്യപ്പെട്ടു.
എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, പെട്ടിയിൽ ഭക്ഷണ പേപ്പറിൽ പൊതിഞ്ഞ ​പറോട്ടകള്‍ ദൃശ്യങ്ങളില്‍ കാണാം. കുട്ടി പറഞ്ഞതുപോലെ തന്നെ ഉച്ചഭക്ഷണമായിരുന്നു ബോക്സിന്റെയുള്ളിലുണ്ടായിരുന്നത്.
അതോടെ, ‘ആരാണ് ഇത് പായ്ക്ക് ചെയ്തുത്...? നിനക്ക് ഇത് ഒരു ലഞ്ച് ബോക്സ് പോലെ തോന്നുന്നുണ്ടോ ?’ എന്നായി അദ്ധ്യാപിക.
അമ്പരന്നു നില്‍ക്കുന്ന സഹപാഠികള്‍ക്കിടയില്‍ നിന്നുകൊണ്ട്, ‘ഞാനാണ് ഇത് പായ്ക്ക് ചെയ്തത്...’ എന്ന് വിദ്യാർത്ഥി മറുപടി നല്‍കി. കുട്ടി എന്തിനാണ് ഒരു ഐഫോൺ ബോക്സിനുള്ളിൽ ഉച്ചഭക്ഷണം കൊണ്ടുവന്നതെന്ന് അറിയില്ലെങ്കിലും വീഡിയോ വളരെപ്പെട്ടെന്നാണ് വൈറലായത്.
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ‘ബോക്സിനുള്ളിലുള്ള ഉള്ള ഭക്ഷണത്തിന് ഒന്നര ലക്ഷം രൂപയാണ് വില, മാം തനിക്കുള്ള സമ്മാനമാണെന്ന് കരുതി, പ്ലാസ്റ്റിക് വേണ്ട പരിസ്ഥിതി സൗഹൃദ ലഞ്ച് ബോക്സ് മതി...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Wednesday 26 Nov 2025 05.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW