-->
ഫ്ലൈറ്റ് യാത്രകള്‍ എപ്പോഴും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമല്ല സമ്പന്നനാണെന്ന് മറ്റുള്ളവരെ കാണിക്കാന്‍ കൂടി വേണ്ടിയുള്ള ഒരു പ്ലാറ്റ്ഫോമായി മാറാറുണ്ട്. തങ്ങള്‍ വലിയ ആളുകളാണെന്നും സാമ്പത്തികമായി വളരെ മുന്നിലാണെന്നും കാണിക്കാനായി എയര്‍ഹോസ്റ്റസ്മാരോട് കയര്‍ത്ത് സംസാരിക്കുന്ന യാത്രികര്‍ ഒരുപാടാണ്.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചെറുപ്പക്കാരന്‍ സഹയാത്രികരോടും എയര്‍ഹോസ്റ്റസ്മാരോടും രോഷകുലനായി സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചെറിയ വിമാനയാത്രയ്ക്കിടെ കശുവണ്ടിപ്പരിപ്പും പോഹയും വേണമെന്നാണ് ചെറുപ്പക്കാരനായ യാത്രക്കാരന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അതില്ലെന്ന് അറിയുമ്പോള്‍ യാത്രക്കാരൻ അസ്വസ്ഥനാകുന്നു. പിന്നീടയാള്‍ സഹയാത്രികരോട് അടക്കം വളരെ മോശമായി സംസാരിക്കുകയും തന്റെ ക്രെഡിറ്റ് കാര്‍ഡടടക്കം വലിച്ചെറിഞ്ഞ് വലിയ ആളാണെന്ന് കാണിക്കുകയും ചെയ്യുന്നു.
വലിയ ബഹളമാകുമ്പോഴും ഒരു മുതിർന്ന ക്രൂ അംഗം ശാന്തമായി അത് പരിഹരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ചെറുപ്പക്കാരന്റെ മോശം പെരുമാറ്റത്തെ വിമര്‍ശിച്ച് കമന്റുകള്‍ കുറിക്കുന്നത്. എന്നാലിത് ട്രെയിനിംഗിന്റെ ഭാഗമായുള്ള വീഡിയോയാണെന്നാണ് ചിലര്‍ കമന്റുകളില്‍ കുറിക്കുന്നത്.
‘‘ഒരു യാത്രക്കാരൻ അന്ന് ലഭ്യമല്ലാത്ത കശുവണ്ടിപ്പരിപ്പ് ആവശ്യപ്പെട്ടപ്പോൾ ഒരു ചെറിയ നിമിഷം വലിയൊരു രംഗമായി മാറി.
ചൂടുള്ള ഭക്ഷണം വിളമ്പാത്ത ഒരു ചെറിയ സെക്ടർ വിമാനത്തിൽ പോഹയും... ബഹളത്തിനിടയിലും, ഞങ്ങളുടെ മുതിർന്ന ജീവനക്കാർ ശാന്തതയോടും പ്രൊഫഷണലിസത്തോടും പുഞ്ചിരിയോടും കൂടി ഇടപെട്ടു...സാഹചര്യം ഭംഗിയായി കൈകാര്യം ചെയ്യുകയും വിമാനത്തിൽ സമാധാനം ഉറപ്പാക്കുകയും ചെയ്തു. യഥാർത്ഥ ആതിഥ്യമര്യാദയും മനസ്സമാധാനവും ആകാശത്തെ എങ്ങനെ സൗഹൃദപരവും സുഗമവുമായി നിലനിർത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്.