Saturday, March 14, 2026 Last Updated 20 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Nov 2025 12.27 PM

നിയാണ്ടര്‍ത്താലുകള്‍ നരഭോജികള്‍! പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

neanderthals, new, study

ബെല്‍ജിയത്തിലെ ഒരു ഗുഹയില്‍ നിന്നുള്ള നൂറുകണക്കിന് നിയാണ്ടര്‍ത്തല്‍ അസ്ഥികൂടങ്ങള്‍ വിശകലനം ചെയ്യുന്നതിനിടയിലാണ് പുരാവസ്തു ഗവേഷകര്‍ ആ സത്യം കണ്ടെത്തുന്നത്. ഏകദേശം 45,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയാണ്ടര്‍ത്താലുകള്‍ നരഭോജികള്‍ ആയിരുന്നത്രേ. ആറ് നിയാണ്ടര്‍ത്തലുകളെ 45000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റ് സംഘത്തിനൊപ്പമുള്ള നിയാണ്ടര്‍ത്താലുകള്‍ ഭക്ഷണമാക്കിയിരുന്നതായിട്ടാണ് ഗവേഷകരുടെ കണ്ടെത്തല്‍. നരഭോജികള്‍ സ്ത്രീകളെയും കുട്ടികളെയും ഭക്ഷിക്കാന്‍ ഇഷ്ടപ്പെട്ടുവെന്നും ഗവേഷകര്‍ പറയുന്നു.

തെക്കന്‍ ബെല്‍ജിയത്തിലെ വാലോണിയ മേഖലയിലുള്ള ഗോയെറ്റ് ഗുഹയിലാണ് പുരാവസ്തു ഗവേഷകര്‍ പര്യവേഷണം നടത്തിയത്. 19 ാം നൂറ്റാണ്ടിന്റെ അവസാനത്തിലായിരുന്നു പര്യവേക്ഷണം. അന്നാണ് ഇവിടെ നിന്നും നിയാണ്ടര്‍ത്താല്‍ കാലഘട്ടത്തിലെ 101 അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. അവയില്‍ പലതിലും മൃഗങ്ങളുടെ അസ്ഥികളുടേതിന് സമാനമായി കശാപ്പ് ചെയ്തതുപോലെയുള്ള അടയാളങ്ങള്‍ ഉണ്ടായിരുന്നു. ആരോ കൊന്ന് ഭക്ഷിച്ചതായിരിക്കാം എന്ന് സൂചന നല്‍കുന്നതായിരുന്നു ഈ അടയാളങ്ങള്‍.

നവംബര്‍ 19 ന് സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം പറയുന്നതനുസരിച്ച്, കശാപ്പ് ചെയ്യപ്പെട്ട എല്ലാ നിയാണ്ടര്‍ത്തലുകളും ചെറിയ സ്ത്രീകളും കുട്ടികളുമാണെന്ന് കണ്ടെത്തി. 'എന്തുകൊണ്ട് സ്ത്രീകളും കുട്ടികളും ഭക്ഷണമായി തിരഞ്ഞെടുക്കപ്പെട്ടു എന്ന് അറിയില്ല. എന്നാല്‍, ഇത്തരത്തില്‍ കണ്ടെത്തിയ അസ്ഥികൂടങ്ങളില്‍ നാലെണ്ണം സ്ത്രീകളുടെയും രണ്ടെണ്ണം കുട്ടികളുടേയുമാണ്. ഇത് ആകസ്മികമാകാന്‍ വഴിയില്ലെന്ന് ഫ്രാന്‍സിലെ ബോര്‍ഡോ സര്‍വകലാശാലയിലെ ബയോളജിക്കല്‍ നരവംശശാസ്ത്രജ്ഞനും പഠനത്തിന്റെ മുഖ്യ രചയിതാവുമായ ക്വെന്റിന്‍ കോസ്‌നെഫ്രോയ് ലൈവ് സയന്‍സിനോട് പറഞ്ഞത്.

Ads by Google
Wednesday 26 Nov 2025 12.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW