Saturday, March 14, 2026 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Nov 2025 09.32 AM

ലണ്ടനിലെ സ്വപ്‌നജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടക്കം: ജീവിതത്തിലെടുത്ത മണ്ടന്‍ തീരുമാനം എന്ന് യുവതി

indian, woman, post, regret, quit, job, london

ഇന്ന് ഇന്ത്യയില്‍ നിന്ന് നിരവധി ആളുകളാണ് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്നത്. മെച്ചപ്പെട്ട ജീവിത നിലവാരവും ഉയര്‍ന്ന ശമ്പളവുമാണ് ഇതിനുള്ള പ്രധാന കാരണം. ഇതിനിടയിലാണ് ഇവിടെ ഇതാ ഒരു യുവത ലണ്ടനിലെ സ്വപ്നജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയത്. എന്നാല്‍ ഇത് വളരെ മണ്ടന്‍ തീരുമാനമായി പോയി എന്നാണ് യുവതി പറയുന്നത്. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ മണ്ടന്‍ തീരുമാനം എന്നാണ് 26 കാരി ഇതിനെ വിശേഷിപ്പിച്ചത്. പഠനം ഭൂരിഭാഗവും സിംഗപ്പൂരിലായിരുന്നു. അതിനു ശേഷമാണ് ജോലി ആവശ്യത്തിനായി ലണ്ടനിലേക്ക് മാറിയതെന്നും അവര്‍ പറയുന്നു.

യുകെയിലെ ജോലി തനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ലണ്ടനില്‍ ജീവിക്കുക എന്നത് ചെറുപ്പം മുതലുള്ള ആഗ്രഹവും. എന്നാല്‍, ചില വ്യക്തിപരമായ കാരണങ്ങളാല്‍ തനിക്ക് ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. ഈ തീരുമാനം ഇപ്പോള്‍ ഒരു വലിയ തെറ്റായിട്ടാണ് തോന്നുന്നത് എന്ന് യുവതി പറയുന്നു. ലണ്ടന്‍ വിട്ട ശേഷം അവര്‍ സിംഗപ്പൂരിലേക്ക് മടങ്ങുകയും അവിടെ ഒരു ബാങ്കില്‍ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. എന്നാല്‍, ആറു മാസത്തിനുള്ളില്‍ അവരുടെ ടീം പിരിച്ചുവിടുകയും ജോലി ഇന്ത്യയിലേക്ക് മാറ്റപ്പെടുകയും ചെയ്തു. ഇതോടെ കുറഞ്ഞ ശമ്പളമുള്ള ജോലി സ്വീകരിച്ച് അവര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.

യുകെയില്‍ താന്‍ പരിചയിച്ചതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ തൊഴില്‍ അന്തരീക്ഷമാണ് ഇന്ത്യയില്‍. പുതിയ ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസമായപ്പോഴേക്കും കടുപ്പമേറിയ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്. ഓഫീസ് രാഷ്ട്രീയം നിറഞ്ഞതും കര്‍ശനമായ ബോസ് സംസ്‌കാരമുള്ളതുമായ ഒരു ടോക്‌സിക് തൊഴിലിടമായാണ് അവര്‍ക്ക് അനുഭവപ്പെട്ടത്. ഒരു ദിവസത്തെ അവധി ലഭിക്കാന്‍ പോലും ബുദ്ധിമുട്ടേണ്ടിവരുന്നു. തന്റെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അതുമായി പൊരുത്തപ്പെടാന്‍ പറ്റാത്തതിന്റെ പ്രശ്‌നം മാത്രമാണോ എന്നും യുവതിക്ക് സംശയമുണ്ട്. ലണ്ടനിലോ സിംഗപ്പൂരിലോ തുടരേണ്ടിയിരുന്നോ, നാട്ടിലേക്ക് തിരികെ വന്നത് താന്‍ എടുത്ത വലിയൊരു തെറ്റായ തീരുമാനമാണോ എന്നും അവര്‍ക്ക് തീര്‍ച്ചയില്ല.

Moved Back to India for Work, Now I’m Seriously Regretting It. byu/punk0333 inIndianWorkplace

Ads by Google
Wednesday 26 Nov 2025 09.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW