Wednesday, March 18, 2026 Last Updated 12 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Nov 2025 08.48 AM

ആഡംബര ബൈക്ക് വാങ്ങാന്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് തര്‍ക്കം: പിതാവിന്റെ അടിയേറ്റ് മകന്‍ മരിച്ചു

father, killed, son, vanchiyoor

തിരുവനന്തപുരം: ആഡംബര ബൈക്ക് വാങ്ങാന്‍ പണം ആവശ്യപ്പെട്ട് പിതാവുമായുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. കമ്പിപ്പാര കൊണ്ട് പിതാവിന്റെ അടിയേറ്റ വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗറില്‍ പൗര്‍ണമിയില്‍ ഹൃദ്ദിക്കാണ്(28) ചികിത്സയിലിരിക്കെ മരിച്ചത്. ആഡംബര ബൈക്ക് വാങ്ങുന്നതിനായി 50 ലക്ഷം രൂപയാണ് ഹൃദ്ദിഖ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ആക്രമണത്തില്‍ സഹികെട്ട് പിതാവ് വിനയാനന്ദ് തിരിച്ച് ആക്രമിച്ചതാണ് മരണകാരണമെന്നാണ് പോലീസ് കേസ്.

ഒക്ടോബര്‍ 9 ന് വഞ്ചിയൂരിലെ വീട്ടിലായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃദ്ദിഖ് മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. വിനയാനന്ദ് പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഹൃദ്ദിഖിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് 12 ലക്ഷം രൂപ വായ്പയെടുത്ത് മാതാപിതാക്കള്‍ ബൈക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ 21 ന് ജന്മദിനത്തിന് മുന്‍പ് 50 ലക്ഷം രൂപ മുടക്കി രണ്ട് ബൈക്കുകള്‍ കൂടി വാങ്ങി നല്‍കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടാണ് തര്‍ക്കത്തിലും ആക്രമണത്തിലും കലാശിച്ചത്. ഹൃദ്ദിഖ് അച്ഛനെയും അമ്മയെയും ആക്രമിക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഹൃദ്ദിഖ് ആദ്യം വിനയാനന്ദിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് അമ്മ പോലീസിന് മൊഴി നല്‍കി. പിന്നാലെ വിനയാനന്ദ് ഹൃദ്ദിഖിന്റെ തലയ്ക്കടിക്കുകയായിരുന്നു. ബോധമറ്റ ഹൃദ്ദിഖിനെ പിതാവ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW