Saturday, March 14, 2026 Last Updated 15 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 24 Nov 2025 01.45 PM

മോഹന്‍ലാല്‍ ബഞ്ചിലിരുന്ന് ചായ കുടിക്കുന്നു, കുശലം പറഞ്ഞ് മമ്മൂട്ടിയും മറ്റ് താരങ്ങളും; മലയാളസിനിമയുടെ നെടുംതൂണായ താരങ്ങളുടെ എഐ ചിത്രങ്ങള്‍ വൈറല്‍

uploads/news/2025/11/812608/Untitled-4.jpg
Malayalam Film actor AI image (Image Source: Instagram)

എഐ നിര്‍മിത ചിത്രങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചിലതൊക്കെ ഒറിജിനലാണോ വ്യാജമാണോ എന്നു പോലും തിരിച്ചറിയാന്‍ പറ്റാത്തതാണ്. മിക്കപ്പോഴും സെലിബ്രിറ്റികളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുള്ളത്. തമിഴ് സിനിമാതാരങ്ങള്‍ ലുങ്കിയും ഷര്‍ട്ടുമൊക്കെ ധരിച്ച് നടുറോഡിലൂടെ നടക്കുന്നതും കുശലം പറയുന്നതും തട്ടുകടയിലിരുന്ന് ചായ കുടിക്കുന്നതുമൊക്കെയായ എഐ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രം വൈറലായിരിക്കുകയാണ്. താരങ്ങള്‍ ചായക്കടയ്ക്ക് മുന്നില്‍ ഒന്നിച്ച്‌ ചായകുടിക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മോഹൻലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, ദിലീപ് എന്നിവരാണ് ഈ എഐ ചിത്രത്തിലുള്ളത്. ഓണ്‍ലൈൻ പീപ്സ് എന്ന പോർട്ടലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
മോഹൻലാല്‍ ബെഞ്ചിലിരുന്ന് ചായകുടിക്കുന്നു. മറ്റുള്ളവർ ചുറ്റിനും നില്‍ക്കുന്നു, ഇതാണ് എ ഐ ചിത്രം.
ചിത്രം വൈറലായതിനു പിന്നാലെ കമന്റുകളും നിറയുന്നുണ്ട്. ഒപ്പം ചില പ്രശ്നങ്ങളും കമന്റുകളിലൂടെ പലരും കുറിക്കുന്നുണ്ട്. ജയറാമിനും സുരേഷ് ഗോപിക്കും പൊക്കം കുറഞ്ഞുപോയി, ദിലീപിന് ഉയരം കിട്ടി, കേന്ദ്രമന്ത്രിയെ കൂടി ബെഞ്ചിലിരുത്താമായിരുന്നു.... എന്നതടക്കമാണ് കമന്റുകൾ.
അടുത്തിടെയാണ് രജനികാന്ത്, കമല്‍ ഹാസൻ, അജിത്, വിജയ്, സൂര്യ, ശിവകാർത്തികേയൻ എന്നിവരടങ്ങുന്ന കോളിവുഡിന്റെ തരങ്ങളുടെ ചായകുടി എ ഐ ചിത്രം വൈറൽ ആയിരുന്നു. അതിനു പിന്നാലെയാണ് മലയാളത്തിന്റെ പ്രിയ താരങ്ങളെ ഉള്‍പ്പെടുത്തി പുതിയ എ ഐ ചിത്രം എത്തിയിരിക്കുന്നത്.

Ads by Google
Monday 24 Nov 2025 01.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW