-->
പലതരത്തിലുള്ള കോഫികള്‍ നാം പരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ അങ്ങ് ചൈനയിലെ ബീജിങ്ങിലെ പ്രാണി മ്യൂസിയത്തില്‍ പോയാല്‍ ഇതുവരെ കുടിക്കാത്ത ഒരു സ്‌പെഷല്‍ കോഫി കുടിക്കാം. പാറ്റകള്‍ നിറഞ്ഞ കോഫി! കണ്ടാല്‍ അറപ്പുതോന്നുമെങ്കിലും ഇത് വിലയേറിയതും രുചിയുള്ളതുമായ കോഫിയാണത്രേ. 'കോക്രോച്ച് കോഫി' എന്ന പേരില്‍ അറിയപ്പെടുന്ന കാപ്പിക്ക് മുകളില്‍ പാറ്റകളെ വിതറിയിടുകയും പ്രത്യേകതരം പുഴുക്കളെ ഉണക്കിപ്പൊടിച്ചു ചേര്‍ക്കുകയും ചെയ്യുന്നുണ്ട്. കുടിക്കുമ്പോള്‍ ചെറിയ പുളിപ്പുണ്ടെന്നാണ് കുടിച്ചവര്‍ പറയുന്നത്.
ജൂണ്‍ അവസാനത്തോടെയാണ് ഈ കോഫി പുറത്തിറക്കിയത്. എന്നാല്‍ അടുത്തിടെയാണ് ഇത് സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡായി മാറിയത്. പ്രാണി മ്യൂസിയമായതുകൊണ്ട് അതുമായി ബന്ധപ്പെട്ട് ഒരു കാപ്പി ഉണ്ടാക്കണമെന്ന് തോന്നി. അങ്ങനെയാണ് ഈ സെപ്ഷല്‍ കോഫി കൊണ്ടുവന്നതെന്ന് ജീവനക്കാരന്‍ പറഞ്ഞു. ചൈനീസ് ഔഷധരീതി പ്രകാരം, പാറ്റയുടെ പൊടി രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഒരു കപ്പ് കോക്രോച്ച് കോഫിക്ക് 45 യുവാന്‍ (537 രൂപ) ആണ് വില.
В Китае продают кофе с тараканами, жуками и личинками. По словам местных кофеманов, напитки с такими добавками имеют приятную горчинку и кисловатый привкус. Бодрость точно обеспечена. pic.twitter.com/k7oAkuSRgl— Garaev Ruslan (@garaevruslan03) November 19, 2025