-->
കൊല്ലം: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കിളികൊല്ലൂരില്‍ ഇന്നലെ രാത്രി 12.30 ഓടെ നടന്ന സംഭവത്തില്‍ ഇടത്തിങ്കലില്‍ വീട്ടില്‍ മധുസൂദനന്‍ പിള്ളയാണ് ഭാര്യ കവിതയെ (46) കൊലപ്പെടുത്തിയത്.
കരിക്കോട് അപ്പോളോ നഗറിലെ വീട്ടിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയോടെ ഇവര്‍ തമ്മില്‍ ഏറെ നേരം വഴക്കുണ്ടായതായി നാട്ടുകാരും പറയുന്നുണ്ട്. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തുകയും മധുസൂദനന്‍ പിള്ളയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇവരുടെ മകള്‍ വീട്ടിലുള്ളപ്പോഴാണ് ക്രൂര കൊലപാതകം നടന്നത്. മകള്‍ നിലവിളിക്കുകയും അയല്‍വാസികളെ വിളിക്കുകയും ചെയ്യുകയും അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. മധുസൂദനനും കവിതയുമായി ഏറെനാളായി പ്രശ്നങ്ങളുണ്ടായിരുന്നു.