-->
വാനമ്പാടിയിലെ മോഹന്‍കുമാറായി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയതാണ് സായ് കിരണ്‍. മലയാളിയല്ലെങ്കിലും കേരളവും, ഇവിടത്തെ പ്രേക്ഷകരും തനിക്ക് ഏറെ പ്രിയപ്പെട്ടവരാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പരമ്പരയ്ക്ക് ശേഷവും അതേ സ്‌നേഹവും ആരാധകര്‍ നിലനിര്‍ത്തുന്നുണ്ട്. സോഷ്യല്‍മീഡിയ പോസ്റ്റുകളിലൂടെയായി അത് മനസിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലൂടെയുമായി എല്ലാ വിശേഷങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്. വീണ്ടും വിവാഹിതനായതും, കുഞ്ഞതിഥി വരാന്‍ പോവുന്നതിന്റെ വിശേഷങ്ങളുമെല്ലാം അദ്ദേഹം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കിട്ടുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഞങ്ങളുടെ ജീവിതത്തിലെ ലിറ്റില്‍ മിറക്കിളിനെ ലോകത്തിന് പരിചയപ്പെടുത്തുന്നു. ഡോക്ടര്‍ ഷീജയുടെ പരിചരണത്തിന് നന്ദി. ഗര്‍ഭകാലം മുതല്‍ പ്രസവം വരെയുള്ള യാത്ര മനോഹരവും, സന്തോഷം നിറഞ്ഞതുമായിരുന്നു. എല്ലാത്തിനുമുള്ള ക്രെഡിറ്റ് ഡോക്ടറിനാണെന്നുമായിരുന്നു കുറിപ്പ്. മകന്റെ മുഖം കാണിക്കാതെയുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പമായി പോസ്റ്റ് ചെയ്തിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് സായ്ക്കും ശ്രാവന്തിക്കും ആശംസ അറിയിച്ച് എത്തിയത്. സുചിത ധനുഷ്, നിതിന്‍ ജെയ്ക്, സുചിത്ര ചന്തു, കൃഷ്ണപ്രിയ തുടങ്ങി നിരവധി പേരാണ് സ്‌നേഹം അറിയിച്ചത്. പ്രിയപ്പെട്ടവരോടെല്ലാം തിരിച്ച് സായും സ്‌നേഹം അറിയിച്ചിരുന്നു.
46ാം വയസിലായിരുന്നു സായ് കിരണിന്റെ രണ്ടാം വിവാഹം. അഭിനേത്രിയായ ശ്രാവന്തിയായിരുന്നു വധു. തെലുങ്ക് പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയാണ് ശ്രാവന്തി. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. പ്രായവ്യത്യാസത്തെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങളിലൊന്നും തളരാതെ സന്തോഷകരമായി മുന്നേറുകയായിരുന്നു ഇരുവരും. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള വിശേഷം പരസ്യമാക്കിയത്. വളകാപ്പ് വിശേഷങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു.