Saturday, March 14, 2026 Last Updated 4 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 23 Nov 2025 02.18 PM

ഹിമാലയത്തില്‍ രണ്ട് വലിയ ഭൂകമ്പങ്ങള്‍ക്ക് സാധ്യത: കണ്ടെത്തലുമായി ഗവേഷകര്‍

himalayan, earthquake, risk, study

ഒട്ടേറെ ഭൂകമ്പങ്ങളുടെ ചരിത്രമുള്ള ഹിമാലയത്തില്‍ രണ്ടു വലിയ ഭൂകമ്പങ്ങള്‍ക്ക് സാധ്യതയെന്ന് പഠനം. മൊമെന്റ് മാഗ്‌നിറ്റിയൂഡ് സ്‌കെയിലില്‍ 8.8 തീവ്രതയുള്ള ഭൂകമ്പങ്ങള്‍ക്ക് സാഹചര്യമുണ്ടെന്നാണ് കണ്ടെത്തല്‍. നാസയിലെയും കാല്‍ടെക്കിലെയും ശാസ്ത്രജ്ഞരുമായി സഹകരിച്ച് അഹമ്മദാബാദ് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ (ഐഎസ്ആര്‍ഒ) നേതൃത്വം നല്‍കിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ്‌സ് മാസിക പ്രസിദ്ധീകരിച്ചു.

അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ. കെ.എം. ശ്രീജിത്ത്, കുസാറ്റിലെ മറൈന്‍ ജിയോളജി, ജിയോ ഫിസിക്‌സ് വിഭാഗം മേധാവി പ്രൊഫ. പി.എസ്. സുനില്‍ എന്നിവരാണ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഡോ. അജീഷ് പി. സജി (ഐഐജി, മുബൈ), എം.സി.എം. ജാസിര്‍ (ഗവേഷകവിദ്യാര്‍ഥി, സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍) എന്നിവരും പ്രധാന പങ്കുവഹിച്ചു.

ഉത്തരാഖണ്ഡും ഹിമാചല്‍ പ്രദേശും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ മേഖലയെ സംബന്ധിച്ച് നാലുവര്‍ഷത്തെ പഠനമാണ് നടന്നത്. ഉപഗ്രഹാധിഷ്ഠിത ജിയോഡെറ്റിക് ഡേറ്റയും ഗണിതമാതൃകകളും ഉപയോഗിച്ചായിരുന്നു പഠനം. നേരത്തേ കുസാറ്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജിയോമാഗ്‌നറ്റിസം, സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ (ഐഎസ്ആര്‍ഒ) എന്നിവയിലെ ഗവേഷകര്‍ ജിയോഫിസിക്കല്‍ ജേണല്‍ ഇന്റര്‍നാഷണല്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനവും സമാന നിഗമനങ്ങളിലെത്തിയിരുന്നു.

Ads by Google
Sunday 23 Nov 2025 02.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW