Sunday, March 15, 2026 Last Updated 12 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 23 Nov 2025 11.49 AM

സായ് ധന്‍സികയുടെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി നടന്‍ വിശാല്‍; വീഡിയോ

vishal
photo-www.instagram.com/saidhanshika/

നടിയും തന്റെ പ്രതിശ്രുതവധുവുമായ സായ് ധന്‍സികയുടെ പിറന്നാള്‍ ആഘോഷമാക്കി നടന്‍ വിശാല്‍. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ധന്‍സിക തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വിശാല്‍ ഒരുക്കിയ പിറന്നാള്‍ സര്‍പ്രൈസില്‍ അതീവ സന്തോഷവതിയായ താരത്തെ വീഡിയോയില്‍ കാണാം. ഒരു റെസ്‌റ്റോറന്റില്‍ വെച്ചായിരുന്നു ധന്‍സികയുടെ പിറന്നാള്‍ ആഘോഷം.

പിറന്നാള്‍ ആശംസകള്‍ എന്നെഴുതിയ കേക്കിനു മുന്നിലിരിക്കുന്ന ധന്‍സികയെയാണ് വീഡിയോയില്‍ കാണാനാവുക. ധന്‍സികയുടെ പിറകിലായി മുത്തുക്കുടയുമായി മറ്റൊരാളുണ്ട്. വിശാലും സമീപത്തുണ്ടായിരുന്നു. ധന്‍സിക കേക്ക് മുറിക്കുമ്പോള്‍ പിന്നിലുളളയാള്‍ മുത്തുക്കുട പതിയെ കറക്കുകയാണ്. കേക്കിന്റെ ആദ്യ കഷണം വിശാലിനാണ് ധന്‍സിക നല്‍കുന്നത്. ഒടുവില്‍ നിങ്ങള്‍ എന്നെക്കൊണ്ട് കേക്ക് കട്ട് ചെയ്യിച്ചു എന്നാണ് ധന്‍സിക വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു വിശാലിന്റെയും സായ് ധന്‍സികയുടെയയും വിവാഹ നിശ്ചയം. വിശാലിന്റെ ജന്മദിനം കൂടിയായിരുന്നു അന്ന്. ‘എന്റെ ജന്മദിനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എനിക്ക് ആശംസകളും ആശീര്‍വാദങ്ങളും ചൊരിഞ്ഞ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി. സായ് ധന്‍സികയ്‌ക്കൊപ്പം എന്റെ വിവാഹനിശ്ചയം ഇന്ന് നടന്നു എന്ന സന്തോഷവാര്‍ത്ത സന്തോഷപൂര്‍വം അറിയിക്കുന്നു. എല്ലാവരുടേയും അനുഗ്രഹം തേടുന്നു ’എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിശാല്‍ കുറിച്ചത്.

സായ് ധന്‍സിക പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച 'യോഗി ഡാ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍- ഓഡിയോ ലോഞ്ചിലാണ് ഇരുവരും വിവാഹക്കാര്യം വെളിപ്പെടുത്തിയത്. വിശാല്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. 15 വര്‍ഷത്തോളമായി തങ്ങള്‍ സുഹൃത്തുക്കളാണെന്ന് സായ് ധന്‍സിക അന്ന് പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW