Sunday, March 15, 2026 Last Updated 10 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 29 Aug 2025 02.21 PM

നടന്‍ വിശാലും സായ് ധന്‍സികയും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞു

vishal
photo-www.instagram.com/actorvishalofficial/

നടന്‍ വിശാലും നടി സായ് ധന്‍സികയും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞു. വിശാല്‍ തന്നെയാണ് ഈ കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇരുവീട്ടുകാര്‍ മാത്രമടങ്ങുന്ന സ്വകാര്യ ചടങ്ങ് ആയാണ് നിശ്ചയം നടത്തിയത്.

ഈ വര്‍ഷം അവസാനം വിവാഹം നടത്താനാണ് തീരുമാനം. 15 വര്‍ഷം നീണ്ടുനിന്ന സൗഹൃദത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.

35കാരിയായ ധന്‍സിക 2006ല്‍ റിലീസ് ചെയ്ത മാനത്തോടു മഴൈക്കാലം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ' സോളോ' യിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയാണ് താരം.

തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറികൂടിയാണ് വിശാല്‍. പ്രശസ്ത നടിയും, നടന്‍ ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുമായി വളരെ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിലായിരുന്നു വിശാല്‍. എന്നാല്‍ ചില കാരണങ്ങളാല്‍ ആ പ്രണയം വിവാഹത്തില്‍ എത്തിയില്ല. 2019ല്‍ ഹൈദരാബാദ് സ്വദേശിയായ അനിഷയുമായി നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും ആ ബന്ധം വിവാഹത്തിലെത്തിയില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW