Friday, March 13, 2026 Last Updated 11 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 22 Nov 2025 07.29 PM

ലുങ്കിയും ബനിയനും അണിഞ്ഞ് നടുറോഡിലൂടെ കുശലം പറഞ്ഞും തട്ടുകടയില്‍ ചായ കുടിച്ചും കമലും രജിനിയും; ഒപ്പം കൂട്ടായി യുവതാരങ്ങളും; ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍

uploads/news/2025/11/812298/Untitled-6.jpg
AI image of tollywood stars (Image source: Instagram)

എഐ ചിത്രങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതില്‍ ചിലതൊക്കെ ​ആരാധകര്‍ ഏറെ കൗതുകത്തോടെയും അമ്പരപ്പോടെയുമാണ് നോക്കിക്കാണുന്നത്. പലപ്പോഴും തങ്ങളിഷ്ടപ്പെടുന്ന സെലിബ്രിറ്റികളുടെ കാഷ്വല്‍ ലുക്കുകള്‍ നേരിട്ട് കാണാന്‍ പ്രേക്ഷകര്‍ക്ക് വലിയ ആഗ്രഹമാണ്.
ഇപ്പോഴിതാ അത്തരത്തില്‍ തമിഴ് സിനിമയിലെ സൂപ്പര്‍താരങ്ങള്‍ വളരെ സാധാരണക്കാരെ പോലെ കണ്‍മുന്നിലെത്തുന്ന ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. തട്ടുകടയില്‍ നിന്ന് ചായയും കുടിച്ച് കൊച്ചുവർത്തമാനം പറഞ്ഞ് റോഡിലൂടെ നടക്കുന്ന ചിത്രങ്ങളാണ് ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഒറ്റക്കാഴ്ചയില്‍ ഒറിജിനല്‍ എന്നു തന്നെ തോന്നുന്ന ചിത്രങ്ങളാണ് ഹൂഹൂ ക്രിയേഷൻസ് 80 എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ നിറയുന്നത്. ഈ എഐ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരിക്കുകയാണ്. ‘‘തമിഴ് ഹീറോസ് ടീം ഔട്ടിങ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഈ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. പുതിയ നാനോ ബനാന പ്രോ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ നിർമിച്ചിരിക്കുന്നത്.
അജിത്, രജനികാന്ത്, കമല്‍ഹാസൻ, വിക്രം, വിജയ്, സൂര്യ, ധനുഷ്, ശിവകാർത്തികേയൻ, വിജയ് സേതുപതി എന്നിവരെയെല്ലാം ഈ ചിത്രങ്ങളില്‍ കാണാം. എല്ലാവരും തനിനാടൻ വേഷത്തില്‍ മുണ്ടും ലുങ്കിയും ഷർട്ടുമൊക്കെ അണിഞ്ഞ് റോഡിലൂടെ നടക്കുന്നത് കാണാം. തട്ടുകടയില്‍ നിന്നും പൊറോട്ട കഴിക്കുന്ന സൂര്യയും മറ്റ് താരങ്ങളും, മറ്റൊരു ചിത്രത്തില്‍ പ്രഭുദേവയുടെ ബീച്ച്‌ ഡാൻസും പുറകില്‍ വടിവേലുവിനെയും വിശാലിനെയും കാണാം. കൂടാതെ മാളില്‍ സെല്‍ഫി എടുക്കുന്ന ശിവകർത്തികേയനും വിജയ് സേതുപതിയെയും കാണാം. കോഫി ഷോപ്പിലിരുന്ന് തമാശ പറഞ്ഞ് ചിരിക്കുന്ന കാർത്തിയും രവി മോഹനും ജീവയും ചിത്രങ്ങളിലുണ്ട്.
ചിത്രങ്ങള്‍ ആരാധകര്‍ സന്തോഷത്തോടെ ഏറ്റെടുക്കുന്നതിനൊപ്പം എഐ സാങ്കേതികവിദ്യയുടെ ഇത്തരത്തിലുള്ള പോസിറ്റിവ് വശമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് എന്നും കമന്റുകളില്‍ കുറിക്കുന്നുണ്ട്. ഈ ലുക്കില്‍ എല്ലാ താരങ്ങളെയും അണിനിരത്തി ഒരു ചിത്രം വന്നാല്‍ നല്ലത് ആയിരിക്കുമെന്നും ചിലര്‍ കുറിക്കുന്നു.

uploads/news/2025/11/812298/Untitled-06.jpg
AI image of tollywood stars (Image source: Instagram)

Ads by Google
Saturday 22 Nov 2025 07.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW