Saturday, March 14, 2026 Last Updated 7 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 22 Nov 2025 12.44 PM

ലഡാക്ക് പ്രിന്റ് സില്‍ക്ക് ഷര്‍ട്ടും ​‍ഡ്രാമാറ്റിക് ഫ്രിഞ്ച് സ്കര്‍ട്ടും ധരിച്ച് സ്റ്റൈലിഷായി കരീന കപൂര്‍ ഖാന്‍; ഷൂട്ടിനിടെ അമ്മയെ വാരിപ്പുണരുന്ന കൊച്ചു ജെ; ഹൃദയം കവരും ഈ ചിത്രം

ബോളിവുഡിന്റെ സ്റ്റൈലിഷ് ക്വീനായ കരീന കപൂര്‍ ഖാന്‍ പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ വേഗത്തില്‍ ട്രെന്‍ഡിംഗാകാറുണ്ട്. ഇപ്പോഴിതാ ലഡാക്ക് പ്രചോദിതമായ പ്രിന്റഡ് സിൽക്ക് ഷർട്ടും നാടകീയമായ ഫ്രിഞ്ച് സ്കർട്ടും ധരിച്ച കരീന കപൂറിന്റെ ചിത്രങ്ങളാണ് ​വൈറലാകുന്നത്. അതിനൊപ്പം ജെയ്ക്ക് ഒപ്പമുള്ള ഹൃദയം കവരും നിമിഷവും ആരാധകര്‍ ഏറ്റെടുക്കുന്നു.
Kareena Kapoor khan, kareena's son jeh
Kareena Kapoor Khan (Image Source: Instagram)

കപൂര്‍ കുടുംബത്തില്‍ നിന്നെത്തി ബോളിവുഡില്‍ തന്റേതായ ഐഡന്റിറ്റി നേടിയെടുത്ത താരമാണ് കരീന കപൂര്‍ ഖാന്‍. പട്ടൗഡി കുടുംബത്തിലേക്ക് സെയ്ഫ് അലി ഖാന്റെ ഭാര്യയായി എത്തിയ ശേഷവും തൈമൂറിന്റെയും ജെയ് യുടെയും അമ്മയായ ശേഷവം താരം കുടുംബവും കരിയറും ഒരുമിച്ചു കൊണ്ടുപോകുന്നുണ്ട്. സ്വകാര്യ ജീവിതത്തിനൊപ്പം അഭിനയമെന്ന പാഷന്‍ എപ്പോഴും താരം കൂടെക്കൂട്ടുന്നുണ്ട്.
ഫാഷന്‍ ഔട്ട്ഫിറ്റുകളിലും കരീന എപ്പോഴും സ്റ്റൈലിഷായി തിളങ്ങാറുണ്ട്. കരീന കപൂർ ക്യാമറയ്ക്ക് പോസ് ചെയ്യുമ്പോള്‍, സ്പോട്ട്ലൈറ്റുകൾ ആവശ്യമില്ല, എല്ലാത്തിനും ​മേലെ ശ്രദ്ധാകേന്ദ്രമായി താരം മാറും. സ്റ്റൈലും അതിനൊപ്പം തന്നെ ആഡംബര-ദേശി സങ്കീർണ്ണതയുടെ ബ്രാൻഡും ഉള്‍ക്കൊള്ളുന്ന ഔട്ട്ഫിറ്റുകളാണ് താരം മിക്കപ്പോഴും ധരിക്കാറുള്ളത്.
ഇപ്പോഴിതാ ലഡാക്ക് ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പ്രിന്റ് ചെയ്ത സിൽക്ക് ഷർട്ടും ഡ്രാമാറ്റിക് ഫ്രിഞ്ച് സ്കർട്ടും ധരിച്ച് ക്യൂട്ട് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് കരീന കപൂര്‍ ഖാന്‍. ഫോട്ടോഷൂട്ടിനിടെ മകന്‍ സ്കൂളില്‍ നിന്നെത്തിയപ്പോള്‍ ഒരു ഹഗ് കൊടുക്കുന്ന ചിത്രവും കരീന പങ്കുവച്ചിട്ടുണ്ട്. ‘‘മിക്സിംഗ് ആൻഡ് മാച്ചിംഗ്...റോക്കിംഗ് ആൻഡ് റോളിംഗ് ഇൻ അൾട്ടിമേറ്റ് സൗദി...നംസ കോച്ചറിൽ നിന്നുള്ള എന്റെ ഷർട്ടും റീ-സെറിമോണിയലിൽ നിന്നുള്ള ഈ മനോഹരമായ സ്കര്‍ട്ടും എനിക്ക് വളരെ ഇഷ്ടപ്പെട്ടു...ഇവർ അതിശയകരമായ കാര്യങ്ങൾ ചെയ്യുന്നു...
അവസാന ചിത്രം സ്കൂളിൽ നിന്ന് തിരിച്ചെത്തിയപ്പോൾ എന്നെ കെട്ടിപ്പിടിക്കാനോടി വന്ന എന്റെ കുഞ്ഞ്....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കരീന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
ദിവ്യാക് ഡിസൂസ സ്റ്റൈൽ ചെയ്‌ത, നംസയുടെ ‘ചു ത്സോ റി’ ശേഖരത്തിൽ നിന്നുള്ള കരകൗശലത്തിന്റെ ഒരു ആധുനിക പതിപ്പ് പോലെ തോന്നിപ്പിക്കുന്നതാണ് പ്രിന്റ് ചെയ്ത ഈ സിൽക്ക് ഷർട്ട്. അതിനൊപ്പം റീ സെറിമോണിയലിൽ നിന്നുള്ള ഡ്രാമാറ്റിക്, കൈകൊണ്ട് നെയ്തതുമായ ഹെറിങ്ബോൺ അമൃത സ്കർട്ടുമാണ് താരം ധരിച്ചത്. പുനരുപയോഗിച്ച കോട്ടണും സാരിയും ഉപയോഗിച്ച് നിർമ്മിച്ച ഒരു കോച്ചർ-ഗ്രേഡ് സൃഷ്ടിയാണ് ഈ സ്കര്‍ട്ട്. അതിന്റെ ആഴത്തിലുള്ള കോൾ-ബ്രൗൺ സമ്പന്നത കൈവരിക്കാൻ മൈറോബാലൻ ഉപയോഗിച്ച് പ്ലാന്റ്-ഡൈം ചെയ്തിട്ടുണ്ട്. ഹാന്‍ഡ് ബീഡന്‍ ഗ്ലാസ് ഫ്രിഞ്ച്, ചലനാത്മകമായ അരികുകൾ എന്നിവ സ്കര്‍ട്ടിന് ഒരു ഡ്രാമാറ്റിക് ലുക്ക് നല്‍കുന്നുണ്ട്.
ഡയമണ്ട് സെറ്റ് ബെസലുള്ള 7.5 ലക്ഷം വിലയുള്ള ഒരു അടിപൊളി റോളക്സ് ഡേറ്റ്ജസ്റ്റ് വാച്ച്, ലെപേര്‍ഡ് പ്രിന്റ്ഡ് ഹൈ ഹീല്‍സ്, മിനിമൽ ആഭരണങ്ങൾ, നീളമുള്ള മെറ്റാലിക് കമ്മലുകൾ, സിഗ്നേച്ചർ വിവാഹ മോതിരം എന്നിവയായിരുന്നു കരീനയുടെ ആക്സസറീസ്. ഒപ്പം സ്ലീക്ക് ബണ്‍ ഹെയര്‍ സ്റ്റൈലും കൂടിയായപ്പോള്‍ എലഗന്റ് ലുക്കും വന്നു.
എല്ലാ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കുന്നുണ്ടെങ്കിലും ബേബോ പങ്കിട്ട അവസാന ചിത്രമാണ് ആരാധകരുടെ ഹൃദയം കവരുന്നത്. സ്കൂളിൽ നിന്ന് തിരിച്ചെത്തിയ കൊച്ചു ജെ, അമ്മയെ കെട്ടിപ്പിടിക്കുന്നതാണ് ആ ചിത്രം. ഒരു സൂപ്പർസ്റ്റാർ ലുക്ക്, ഒരു സാംസ്കാരിക സായാഹ്നം, പിന്നെ മകന്റെ ഊഷ്മളമായ ആലിംഗനം, ഫാഷൻ അപ്പിയറൻസിനെ സ്റ്റൈലിന്റെയും ഊഷ്മളതയുടെയും ശുദ്ധമായ മാതൃത്വ സന്തോഷത്തിന്റെയും കഥയാക്കി മാറ്റാൻ കരീനയെപ്പോഴും മുന്നിത്തന്നെയാണ്.

Ads by Google
Saturday 22 Nov 2025 12.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW