Saturday, March 14, 2026 Last Updated 8 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 21 Nov 2025 01.59 PM

സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിംഗ് ഐറ്റം: ബണ്‍ മസ്‌കയുടെ ചരിത്രം ഇങ്ങനെ

bun, maska, history

സോഷ്യല്‍മീഡിയയിലെ പുതിയ ട്രെന്‍ഡിങ് ഐറ്റമാണ് ബണ്‍ മസ്‌കയും നല്ല ചൂടന്‍ ചായയും. നല്ല സോഫ്റ്റ് ആയ ബണ്‍ നടുവേ മുറിച്ച് അതിലേക്ക് വെണ്ണ മധുരവും ചേര്‍ത്ത് നിറയെ പുരട്ടുന്നതാണ് ബണ്‍ മസ്‌ക. ഇത് ചൂടു ചായയില്‍ മുക്കി കഴിക്കുന്നതാണ് രീതി.

19ാം നൂറ്റാണ്ടിന്റെ അവസാനം മുംബൈയില്‍ വേരുപിടിച്ച ഇറാനിയന്‍ കഫേകളിലാണ് ബണ്‍ മസ്‌കയുടെ പിറവി. പാര്‍സിക്കാരുടെ രുചി നിറച്ച ബണ്‍ മസ്‌ക അന്നേ മുംബൈയിലും മറ്റും ഹിറ്റായിരുന്നു. അന്ന് ഇറാനില്‍ നിന്ന് കുടിയേറിയവരാണ് കഫേ സ്ഥാപിച്ചത്. താങ്ങാനാവുന്ന വിലയിലുള്ള ബണ്‍ മസ്‌ക, ഇറാനി ചായ കോബോയാണ് ഈ കഫേകളെ പ്രശസ്‌കമാക്കിയത്.

'ബണ്‍ മസ്‌ക' എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ബ്രെഡും ബട്ടറും എന്നാണ് അര്‍ത്ഥമാക്കുന്നത്. ഹിന്ദിയില്‍ വെണ്ണയെ മസ്‌ക എന്നാണ് പറയുന്നത്. കൊച്ചിയില്‍ ഈ തരംഗത്തിന് തുടക്കം കുറിച്ചത് 'ചായ് കപ്പിള്‍' എന്നറിയപ്പെടുന്ന ശ്രീരശ്മി ശരണ്‍ എന്ന ദമ്പതികളാണ്.

Ads by Google
Friday 21 Nov 2025 01.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW