Saturday, March 14, 2026 Last Updated 34 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 21 Nov 2025 12.00 PM

വടാ പാവിനെ ബര്‍ഗര്‍ എന്ന് വിശേഷിപ്പിച്ച് ജര്‍മന്‍ വ്‌ളോഗര്‍, രോഷാകുലരായി ഇന്ത്യക്കാര്‍

german, vlogger, vadapav, buger

വടാ പാവ് കഴിക്കാത്തതായി അധികമാരും ഉണ്ടാകില്ല. മുംബൈക്കാരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് വടാ പാവ്. സോഫ്റ്റ് ബണ്ണിനുള്ളില്‍ പൊരിച്ച ഉരുളക്കിഴങ്ങ് നിറച്ച പ്രിയപ്പെട്ട ചായക്കടി എന്നു വേണമെങ്കില്‍ വടാ പാവിനെ വിശേഷിപ്പിക്കാം. ഈയടുത്താണ് ഒരു ജര്‍മന്‍ വ്‌ളോഗര്‍ വടാ പാവ് ഒന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതിനായി മുംബൈയിലെത്തിയ അദ്ദേഹം വടാ പാവിന് പത്തില്‍ പത്തുമാര്‍ക്കാണ് നല്‍കിയതും. എന്നാല്‍ വീഡിയോയില്‍ ഇദ്ദേഹം വടാ പാവിനെ വടാ പാവെന്നല്ല വിളിച്ചിരുന്നത് മറിച്ച് ബര്‍ഗര്‍ എന്നാണ്.

ജര്‍മന്‍ വ്‌ളോഗറായ അലക്‌സാണ്ടര്‍ വെല്‍ഡര്‍ വടാ പാവിനെ ബര്‍ഗര്‍ എന്ന് വിളിച്ച് ഇന്ത്യക്കാരുടെ രോഷത്തിന് ഇരയായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ബര്‍ഗര്‍ എന്ന് വിശേഷിപ്പിച്ചാണ് വെല്‍ഡര്‍ വടാ പാവിനെ തന്റെ ഫോളോവേഴ്‌സിന് പരിചയപ്പെടുത്തിയത്. സൗത്ത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിന് എതിര്‍വശത്തുള്ള പ്രദേശത്ത് നിന്നാണ് വെല്‍ഡര്‍ വടാ പാവ് വാങ്ങി കഴിച്ചത്. വെറും 25 രൂപ മാത്രമാണ് ഇതിന്റെ വിലയെന്നും വെല്‍ഡര്‍ ആവേശത്തോടെ വീഡിയോയില്‍ പറയുന്നുണ്ട്.

വീഡിയോയില്‍ സുഹൃത്തിനൊപ്പമാണ് വെല്‍ഡര്‍ വടാ പാവ് ആസ്വദിച്ച് കഴിച്ചത്. വളരെ രുചികരവും, എരിവുള്ളതും ക്രിസ്പിയുമാണ് വടാ പാവെന്ന് വാതോരാതെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട് വെല്‍ഡര്‍. എന്നാല്‍ വടാ പാവിന്റെ പേരുമാറ്റി വിളിച്ചത് ഇന്ത്യക്കാര്‍ക്ക് അത്ര ദഹിച്ചിട്ടില്ല. ഇന്ത്യക്കാര്‍ നിങ്ങളുടെ തല കൊയ്യും, വടാ പാവിനെ ബര്‍ഗര്‍ എന്ന് വിളിക്കുന്നോ? ഇത് ബര്‍ഗറല്ല, വടാ പാവാണ്, വടാ പാവിനെ ഞങ്ങള്‍ ബര്‍ഗറെന്ന് വിളിക്കാറില്ല, വടാ പാവിനെ വടാ പാവെന്ന് വിളിക്കുന്നതിന് ഒരു കാരണമുണ്ട്...എന്നിങ്ങനെ ചിലര്‍ കമന്റ് ചെയ്യുമ്പോള്‍ മറ്റു ചിലര്‍ വിലയെ കുറിച്ചാണ് കമന്റ് ചെയ്തത്.

Ads by Google
Friday 21 Nov 2025 12.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW