Thursday, March 19, 2026 Last Updated 46 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 20 Nov 2025 06.17 PM

പിണറായി സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഫയല്‍ നീക്കവും നടക്കില്ല, അപ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ള മാത്രം അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല: രാജീവ് ചന്ദ്രശേഖര്‍

rajeev chandrasekar

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റിലായതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണമോഷണത്തിന് പിന്നില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് തങ്ങളും ജനങ്ങളും വിശ്വസിക്കുന്നുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടേയും മാധ്യമങ്ങളുടേയും സമ്മര്‍ദം കൊണ്ടാണ് പ്രത്യേക അന്വേഷണം ഈ അറസ്റ്റ് വരെ എത്തിയത്. ഇതില്‍ നിന്ന് പോകരുതെന്നും എസ്‌ഐടി കൂടുതല്‍ മുന്നോട്ടുപോകണമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലുള്ള രാഷ്ട്രീയ നേതൃത്വത്തെ കണ്ടെത്താന്‍ എസ്‌ഐടിക്ക് കഴിയുന്നില്ലെങ്കില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ എത്തിക്കേണ്ടതുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇത് ജനങ്ങളുടെ ആവശ്യമാണ്. പിണറായി സര്‍ക്കാര്‍ അറിയാതെ സംസ്ഥാനത്ത് ഒരു ഫയല്‍ നീക്കം പോലും നടക്കില്ല. ഒരു ഈച്ചപോലും സര്‍ക്കാര്‍ അറിയാതെ അനങ്ങില്ലെന്ന് വരുമ്പോള്‍ നാലര കിലോ സ്വര്‍ണ മോഷണം സര്‍ക്കാര്‍ അറിഞ്ഞില്ലെന്നത് സാമാന്യ ബുദ്ധിക്ക് ദഹിക്കുന്നതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW