Wednesday, March 18, 2026 Last Updated 10 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 20 Nov 2025 12.57 PM

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം

on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 120 രൂപ താഴ്ന്ന് 91,440 രൂപയിലെത്തി. ഗ്രാമിന് 15 രൂപ ഇടിഞ്ഞ് 11,430 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് ഔൺസിന് 4,077.59 ഡോളറിൽ എത്തി. നവംബർ 5 നു രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്ത് 93000 രൂപയ്ക്ക് പുറത്ത് നൽകണം.

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 12,469 രൂപയും, പവന് 99,752 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,352 രൂപയും പവന് 74,816 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 173 രൂപയും കിലോഗ്രാമിന് 1,73,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. വില ഉയരുന്നത് വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW