Sunday, March 15, 2026 Last Updated 21 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 11.42 AM

ലോകത്തിലെ ഏറ്റവും മികച്ച സഹോദരന് ജന്മദിനാശംസകള്‍; പോസ്റ്റുമായി ആയുഷ്മാന്‍ ഖുറാന

ayushmann-khurrana
photo-www.instagram.com/ayushmannk/

സഹോദരനും നടനുമായ അപര്‍ശക്തി ഖുറാനയ്ക്ക് പിറന്നാള്‍ ആശംസിച്ച് ആയുഷ്മാര്‍ ഖുറാന. ബെസ്റ്റ് ബ്രദര്‍ എന്നാണ് ആയുഷ്മാന്‍ സഹോദരനെ വിശേഷിപ്പിച്ചിരിക്കുന്നത്. സഹോദരനനൊപ്പമുളള നിരവധി നിമിഷങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുളള ഒരു വീഡിയോ പങ്കിട്ടുകൊണ്ടായിരുന്നു ആയുഷ്മാന്റെ ആശംസ.

‘ലോകത്തിന്റെ ഏറ്റവും മികച്ച സഹോദരന് ജന്മദിനാശംസകള്‍. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ’എന്നാണ് ആയുഷ്മാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ‘ലവ് യു’ എന്നായിരുന്നു അപര്‍ശക്തി പോസ്റ്റിന് താഴെ കമന്റായി കുറിച്ചത്. ആയുഷ്മാന്റെ ഭാര്യ താഹിറ കാശ്യപും കമന്റുമായി എത്തിയിരുന്നു.

അതേസമയം ഥമ എന്ന ചിത്രമാണ് ആയുഷ്മാന്റേതാതയി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം. രശ്മിക മന്ദാന, നവാസുദ്ദീന്‍ സിദ്ദിഖി, അപര്‍ശക്തി ഖുറാന, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ദീപാവലിയോടനുബന്ധിച്ച് റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW