Saturday, March 14, 2026 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Nov 2025 12.03 PM

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച തര്‍ക്കമായി മാറി ; ഒടുവില്‍ വോട്ടെടുപ്പിലൂടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു

uploads/news/2025/11/811496/election-ink.gif

കാസര്‍കോട്: ജനറല്‍ സീറ്റ് വനിതാസംവരണം ആയതോടെ ഉണ്ടായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച തര്‍ക്കമായി മാറിയതോടെ അഭിപ്രായ വോട്ടെടുപ്പ് നടത്തി പൊതു സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. കാസര്‍ഗോഡ് വലിയപറമ്പ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലായിരുന്നു വോട്ടെടുപ്പിലൂടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്. തുടര്‍ന്ന് 21 നെതിരേ 52 വോട്ടുകള്‍ നേടി മറിയം ബിയെ സ്ഥാനാര്‍ത്ഥിയാകാന്‍ തെരഞ്ഞെടുത്തു.

യുഡിഎഫില്‍ കോണ്‍ഗ്രസിന് അനുവദിച്ച സീറ്റിലെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലായിരുന്നു സംഭവം. 73 പേര്‍ പങ്കെടുത്ത വാര്‍ഡ് സമിതിയില്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഏകകണ്ഠമായ തീരുമാനം എടുക്കാനായിരുന്നില്ല. മഹിളാ കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകയായ പി വി സിന്ധുവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആദ്യ ആലോചനകള്‍ ഉണ്ടായത്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍ ഒന്നിലധികമാളുടെ പേരുകളും ഉയര്‍ന്നുവന്നു. പി വി സിന്ധുവിനെ കൂടാതെ മറിയംബിയും മറ്റ് ചിലരും രംഗത്തെത്തുകയായിരുന്നു.

തര്‍ക്കം ശക്തമായി മാറിയതോടെ വോട്ടെടുപ്പിലൂടെ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാന്‍ തീരുമാനമായി. ഇതോടെ പി വി സിന്ധുവും മറിയംബിയും ഒഴിച്ചുള്ളവര്‍ പിന്നോട്ടേക്ക് മാറി. ഇതോടെയാണ് വാര്‍ഡ് സമിതിയില്‍ വോട്ടെടുപ്പ് എന്ന ആശയം രൂപപ്പെട്ടത്. വോട്ടെടുപ്പില്‍ രണ്ട് പേര്‍ മാത്രമായി മാറിയതോടെ വോട്ടെടുപ്പ് നടക്കുകയും മറിയം ബ വിജയിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ശക്തമായ സ്വാധീനമുള്ള സിറ്റിംഗ് സീറ്റുകളിലൊന്നാണ് ഇത്. എം അബ്ദുള്‍സലാം ആയിരുന്നു ഇവിടെ കഴിഞ്ഞ തവണ വിജയിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW