Sunday, March 15, 2026 Last Updated 9 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Nov 2025 09.40 AM

അമ്മയുടെ പിറന്നാള്‍ ഞങ്ങള്‍ ആഘോഷിച്ചതിങ്ങനെ; ചിത്രങ്ങളുമായി അഹാന

sindhu-krishna
photo-www.instagram.com/ahaana_krishna/

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരാൾ.

അമ്മ സിന്ധു കൃഷണയുടെ ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് അഹാന ഇപ്പോൾ. തമിഴ്നാട്ടിലെ അനന്ത്യ ബൈ ദി ലേക്ക് എന്ന റിസോർട്ടിലായിരുന്നു സിന്ധു കൃഷ്ണയുടെ പിറന്നാൾ ആഘോഷം അഹാനയും കുടുംബവും നടത്തിയത്.

മനോഹരമായ റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് അഹാന പങ്കിട്ടിരിക്കുന്നത്. പിറന്നാൾ ആഘോഷ ചിത്രങ്ങളിൽ ഒരാൾ മിസ്സിംഗ് ആണ്, സിന്ധുകൃഷ്ണയുടെ രണ്ടാമത്തെ മകൾ ദിയ.

കുഞ്ഞുള്ളതിനാൽ തന്നെ ദീർഘദൂരയാത്രകൾ ദിയയ്ക്ക് ബുദ്ധിമുട്ടായതുകൊണ്ടാണ് ജന്മദിനാഘോഷത്തിൽ പങ്കെടുക്കാതിരുന്നതെന്ന് വീഡിയോയിൽ സിന്ധു വ്യക്തമാക്കുന്നുണ്ട്. എന്തായാലും, പിറന്നാൾ ആഘോഷചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW