Saturday, March 14, 2026 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 09.44 AM

ഞാന്‍ ഓവര്‍ സ്ട്രിക്റ്റ് ആയ പാരന്റല്ല, എന്റെ പെണ്‍മക്കളുടെ കാര്യത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്; സിന്ധു കൃഷ്ണ പറയുന്നു

sindhu-krishna-
photo-www.instagram.com/sindhu_krishna__/

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടന്‍ കൃഷ്ണകുമാറിന്റെ കുടുംബം. കൃഷ്ണ കുമാറിനും ഭാര്യ സിന്ധു കൃഷ്ണയ്ക്കും നാല് പെണ്‍മക്കളാണ്. നാലു പേരും ഇന്ന് സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. സിനിമാ താരങ്ങളേക്കാള്‍ ആരാധകരുണ്ട് ഇവര്‍ക്ക്. ഇപ്പോഴിതാ നാല് പെണ്‍മക്കളുമായുള്ള ജീവിതത്തെക്കുറിച്ചുള്ള സിന്ധുവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

നാല് പെണ്‍മക്കളെ സംരക്ഷിക്കാന്‍ താന്‍ ഏറെ പ്രയാസപ്പെട്ടിട്ടുണ്ടെന്നാണ് സിന്ധു പറയുന്നത്. വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിന്ധു കൃഷ്ണ മനസ് തുറന്നത്.

''ഞാന്‍ ഇവരെ സംരക്ഷിച്ച്, സംരക്ഷിച്ച്, നാല് പേരുടേയും സുരക്ഷിത്വം നോക്കി നോക്കി, അത്രയും സ്ട്രസ് എടുത്തിട്ടുണ്ട്. അവരുടെ ദേഹത്ത് ഒരാള്‍ പോലും തെറ്റായ രീതിയില്‍ സ്പര്‍ശിക്കാതെ, ആരും മോശമായി പെരുമാറാതെ നോക്കാന്‍ എന്റെ കണ്ണും മനസും ഓടിയോടി ഞാന്‍ തളര്‍ന്നിട്ടുണ്ട്. ഞാന്‍ അവരെ ഓട്ടോയില്‍ പോലും വിടില്ലായിരുന്നു. ഇന്നും ഹന്‍സുവിനെ ഞാനാണ് കൊണ്ടു വിടുന്നത്. നാല് പേര്‍ക്കും നാല് സ്വഭാവമാണ്. ഞാന്‍ ഓവര്‍ സ്ട്രിക്റ്റ് ആയ പാരന്റല്ല. എന്റെ പെണ്‍മക്കളുടെ കാര്യത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്.'' സിന്ധു കൃഷ്ണ പറയുന്നു.

ഒരിക്കല്‍ മാത്രം തങ്ങള്‍ ഒരു മകന്‍ ജനിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നുവെന്നും സിന്ധു പറയുന്നു. എന്നാല്‍ പെണ്‍കുട്ടികളെ മാനേജ് ചെയ്യാനും ഡ്രസ് ചെയ്യിക്കാനുമെല്ലാം താന്‍ ഏറെ കംഫര്‍ട്ടബിള്‍ ആയെന്നും സിന്ധു പറയുന്നുണ്ട്.

''രണ്ടാമത്തെ ആളെ ഗര്‍ഭിണിയായപ്പോള്‍ മാത്രം ഞാനും കച്ചുവുരും ഇത് ബോയ് ആയിരുന്നുവെങ്കില്‍ നന്നായേനെ എന്ന് കരുതിയിരുന്നു. പക്ഷെ ജനിച്ചപ്പോള്‍ പെണ്‍കുട്ടി. എന്നിട്ടാണ് ഇഷാനിയെ ഗര്‍ഭം ധരിക്കുന്നത്. അമ്മു ഉണ്ടായപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു. പക്ഷെ അതും കൂടെ പെണ്‍കുട്ടിയായപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. അത്രയും സന്തോഷമായിരുന്നു. ഇപ്പോള്‍ ഞാന്‍ ചെറുപ്പമാണെങ്കില്‍, ഒരു പെണ്‍കുട്ടി കൂടെ ജനിച്ചാലും ഞാന്‍ സന്തുഷ്ടയാണ്'' എന്നാണ് താരം പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW