Saturday, March 14, 2026 Last Updated 30 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Nov 2025 08.55 AM

വര്‍ക്കൗട്ട് ചെയ്ത് ക്ഷീണിച്ചു: പിന്നാലെ ജിമ്മില്‍ കിടന്ന് ഉറങ്ങിപ്പോയി യുവതി, വീഡിയോ വൈറല്‍

woman, sleep, gym, workout

ജിമ്മില്‍ വര്‍ക്ക് ചെയ്തുകഴിഞ്ഞാല്‍ ആര്‍ക്കായാലും ക്ഷീണം തോന്നും. ഇത്തരത്തില്‍ ദീര്‍ഘനേരം ദീര്‍ഘ നേരം ജിമ്മില്‍ വര്‍ക്കൌണ്ട് ചെയ്ത ക്ഷീണത്തിന് ഒന്ന് വിശ്രമിക്കാന്‍ കിടന്ന യുവതി മണിക്കൂറുകളോളം ഉറങ്ങിപ്പോയി. മറ്റുള്ളവര്‍ വര്‍ക്കൌണ്ട് ചെയ്യുന്നതിനിടെ പിടിവിട്ടുള്ള യുവതിയുടെ ഉറക്കം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. എന്നാല്‍, ഇത്തരമൊരു ദൃശ്യം സാധാരണഗതിയില്‍ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് ലഭിക്കുന്നതെങ്കില്‍ ഇവിടെ നേരെ മറിച്ച് അഭിനന്ദനമായിരുന്നു. ജിമ്മില്‍ ഉറങ്ങിപ്പോയ യുവതിക്കല്ല, മറിച്ച് അവരെ സഹായിച്ച മറ്റ് രണ്ട് പേര്‍ക്കായിരുന്നു അഭിനന്ദനം.

സംഭവം എവിടെയാണെന്ന് വ്യക്തമല്ല. ഏതാണ്ട് രണ്ട് മണിക്കൂറോളം യുവതി ജിമ്മില്‍ കിടന്നുറങ്ങി. യുവതി ഉറങ്ങിക്കിടക്കുമ്പോഴും സമീപത്ത് മറ്റ് ചിലര്‍ വ്യായാമം ചെയ്യുന്നത് കാണാം. ഇതിനിടെ അതുവഴി പോയ ഒരാള്‍ ഒരു യാഗാ മാറ്റ് കൊണ്ട് വന്ന് യുവതിയെ പുതപ്പിക്കുന്നു. അല്പനേരം കഴിഞ്ഞ് മറ്റൊരാള്‍ വന്ന് യുവതിക്ക് തലയിണയായി ഒരു ബാഗ് വച്ച് കൊടുക്കുന്നതും കാണാം. ഈ സമയമെല്ലാം യുവതി ഗാഢനിദ്രയിലായിരുന്നു. ഏറെ നേരെ കഴിഞ്ഞ് യുവതി ഞെട്ടിയുണരുമ്പോള്‍ തന്നെ പുതപ്പിച്ച യോഗ മാറ്റും തലയിണയായി വച്ച ബാഗും കണ്ട് അമ്പരന്ന് ചുറ്റും നോക്കുന്നതും വീഡിയോയില്‍ കാണാം.

യുവാക്കളുടെ ആരോഗ്യകരമായ പ്രവര്‍ത്തി സമൂഹ മാധ്യമ ഉപയോക്താക്കളെ ആകര്‍ഷിച്ചു. നിരവധി പേര്‍ യുവാക്കളെ അഭിനന്ദിച്ച് രംഗത്തെത്തി. അതേസമയം, ജിമ്മില്‍ അമിതമായി വര്‍ക്കൌണ്ട് ചെയ്യുന്നത് ആരോഗ്യത്തിന് ദോഷമാണെന്നും ശരീരത്തിന് പരിശീലനം പോലെ വിശ്രമവും ആവശ്യമാണെന്നും നിരവധി പേരാണ് എഴുതിയത്. ആധുനിക ജീവിതം മനുഷ്യന് എന്തുമാത്രം ക്ഷീണം സമ്മാനിക്കുന്നുണ്ടെന്നും അത്തരമൊരു അവസ്ഥയില്‍ ജിമ്മല്ല, എവിടെയായാലും മനുഷ്യന്‍ ഉറങ്ങിപ്പോകുമെന്നും മറ്റ് ചിലരെഴുതി.

Ads by Google
Tuesday 18 Nov 2025 08.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW