Saturday, March 14, 2026 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Nov 2025 07.57 AM

പുതിയതായി വാങ്ങിയ ഥാറിന് യന്ത്രത്തകരാര്‍, കഴുതകളെകൊണ്ട് വാഹനം കെട്ടിവലിപ്പിച്ച് യുവാവിന്റെ പ്രതിഷേധം: ഒടുവില്‍ സംഭവിച്ചത്

mahindra, thar, donkey, protest

സ്വന്തമായി ഒരു വാഹനം വാങ്ങുക എന്നത് ഒട്ടുമിക്ക ആളുകളുടെയും വലിയ സ്വപ്‌നമാണ്. ഇഷ്ടപ്പെട്ട വാഹനം വാങ്ങാന്‍ എത്ര പണം വേണമെങ്കിലും ആളുകള്‍ ചെലവാക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പണം കൊടുത്ത് വാങ്ങിയ സാധനം വിചാരിച്ച രീതിയില്‍ എത്തിയില്ലെങ്കില്‍ നമ്മളിലാരാണ് അസ്വസ്ഥരാകാത്തത്. മഹാരാഷ്ട്രയിലെ ജുന്നാറിലെ ഗണേഷ് സംഗഡെയ്ക്കും അത് തന്നെയാണ് സംഭവിച്ചത്. പക്ഷേ, വാശിപ്പുറത്ത് ചെയ്ത പ്രതികാരം അല്പം കടന്ന കൈയായിപോയെന്നുമാത്രം. പിന്നാലെ അദ്ദേഹത്തിനെതിരെ മൃഗപീഡനത്തിന് കേസെടുക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. ഇതിനെല്ലാം കാരണമായത് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വാങ്ങിയ മഹീന്ദ്ര ഥാറായിരുന്നു.

കാര്യങ്ങളൊക്കെ ഒന്ന് എളുപ്പമാകുമെന്ന് കരുതിയാണ് ഗണേഷ് ഥാര്‍ വാങ്ങിയത്. പക്ഷേ, ദിവസം കഴിയുന്തോറും വണ്ടി പണി മുടക്കിത്തുടങ്ങി. മാസങ്ങള്‍ക്കുള്ളില്‍ പല തവണ, പല പ്രശ്‌നങ്ങള്‍ക്കായി വാകഡിലെ ഹിഞ്ചവാടി ഫ്‌ലൈഓവറിനടുത്തുള്ള മഹീന്ദ്ര സഹ്യാദ്രി മോട്ടോഴ്‌സിന്റെ ഷോറൂമിലേക്ക് അദ്ദേഹത്തിന് വരേണ്ടിവന്നു. അടിക്കടി ഒരു പ്രശ്‌നങ്ങളുമായുള്ള തന്റെ വരവ്, ഷോറൂമിലെ ജീവനക്കാര്‍ക്ക് തന്നോടൊരു അവഗണനയ്ക്ക് കാരണമായോയെന്ന് ഗണേഷിന് സംശയം തോന്നി. പിന്നാലെ അദ്ദേഹം വ്യത്യസ്തമായൊരു പ്രതിഷേധം സംഘടിപ്പിച്ചു.

കൊട്ടും കുരവയും ബാന്റ്‌മേളവുമെല്ലാമായി വീട് മുതല്‍ ഷോറൂം വരെ തന്റെ ഥാറിനെ ഗണേഷ്, രണ്ട് കഴുതകളെ കൊണ്ട് വലിപ്പിച്ചു. വഴി യാത്രക്കാരെല്ലാം ഇത് കണ്ട് അന്തംവിട്ടു. പ്രശസ്തി കേട്ടാണ് വാങ്ങിയതെന്നും എന്നാല്‍, മൈലേജ് പ്രശ്‌നം ആദ്യ ദിവസം തന്നെ നേരിട്ടതാണെന്നും നിരവധി തവണ പരാതിപ്പെട്ടിട്ടും ഷോറുമുകാര്‍ പ്രശ്‌നം പരിഹരിച്ചില്ലെന്നും ഗണേഷ് പറയുന്നു. മാത്രമല്ല, കാറില്‍ നിന്നും വെള്ളം ചോരുന്നു. കുറഞ്ഞ മൈലേജ് കാരണം എല്ലാ ദിവസവും പമ്പില്‍ കയറേണ്ട അവസ്ഥ. തുരുമ്പ് കാരണം പെയിന്റ് ഇളകുന്നു. എഞ്ചിന്റെ ശബ്ദം െ്രെഡവിംഗിനെ അസ്വസ്ഥമാക്കുന്നു. അങ്ങനെ എസ്യുവിക്ക് നിരവധി പ്രശ്‌നങ്ങളാണെന്നും ഗണേഷ് ആരോപിച്ചു.

നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലായി. പക്ഷേ, ഗണേഷിന്റെ കൈയില്‍ നിന്നും കാര്യങ്ങള്‍ പോയി. രണ്ട് കഴുതകളെ ഉപയോഗിച്ച് എസ്യുവി കെട്ടിവലിച്ചതിന് മൃഗസ്‌നേഹികള്‍ പ്രതിഷേധവുമായി ഇറങ്ങി. മിണ്ടാപ്രാണികളെ സ്വാര്‍ത്ഥലാഭത്തിനായി ഉപയോഗിച്ച ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്. മറ്റ് ചിലര്‍ കഴുതകള്‍ എന്ത് ചെയ്തിട്ടാണ് അവയെ ഉപദ്രവിക്കുന്നതെന്നായിരുന്നു ചോദിച്ചത്.

Ads by Google
Tuesday 18 Nov 2025 07.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW