-->
ബഞ്ചി ജമ്പിംഗിനിടെ കയര്‍ പൊട്ടി താഴെവീണ യുവാവിന് ഗുരുതര പരിക്ക്. ഗുരുഗ്രാം സ്വദേശിയായ 24 കാരന്‍ സോനു കുമാറിനാണ് ഋഷികേശില്‍ നടന്ന ബഞ്ചി ജമ്പിംഗ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഉത്തരാഖണ്ഡിലെ ശിവപുരിയില്‍ സ്ഥിതി ചെയ്യുന്ന ത്രില്‍ ഫാക്ടറി അഡ്വഞ്ചര്‍ പാര്‍ക്കിലാണ് സംഭവം. ബഞ്ചി ജമ്പിങ്ങിനിടെ യുവാവ് കയര്‍ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് പോലീസ് വിശദീകരിക്കുന്നത്. ഏകദേശം 180 അടി ഉയരത്തില്‍ വച്ചാണ് അപകടം. താഴെയുള്ള ടിന്‍ ഷെഡിലേക്കാണ് യുവാവ് വീണത്. സോനുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കുകളോടെ സോനു കുമാര്‍ ഇപ്പോഴും അത്യാസന്ന വിഭാഗത്തില്‍ തുടരുകയാണ്.
സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സോനു കുമാറിന്റെ കൂട്ടുകാരനാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ത്രില്‍ ഫാക്ടറി അഡ്വഞ്ചര്‍ പാര്‍ക്കിനെതിരെ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നതിനാല്‍ പാര്‍ക്കിലെ എല്ലാ സാഹസിക വിനോദങ്ങളും അധികൃതര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
ഈ സംഭവം ബഞ്ചി ജമ്പിങ്ങിന്റെ അപകട സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ പ്രചാരം നേടിവരുന്ന ഒരു സാഹസിക കായിക വിനോദമാണിത്. കാലില്‍ വലിയ ഇലാസ്റ്റിക് കയര്‍ ഘടിപ്പിച്ച ശേഷം ഉയരമുള്ള പ്രദേശത്തുനിന്ന് ചാടുന്നു. ധൈര്യവും മനോബലവും അളക്കുന്ന സാഹസിക വിനോദം. എന്നാല്‍ ഇന്ത്യയിലെ സാഹസിക കായിക വിനോദ കേന്ദ്രങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള ആശങ്ക ഈ സംഭവത്തോടെ ഇരട്ടിയായി.
पर्यटन के नाम पर हो रहे मनोरंजन से जीवन सुरक्षा का भय बढ़ता जा रहा है। ऋषिकेश के आगे शिवपुरी स्थित थ्रिल फैक्ट्री में बंजी जंपिंग से एक पर्यटक 180 फिट की ऊँचाई से गिरा। जिसे तत्काल AIIMS ऋषिकेश में भर्ती कराया गया, जहां उसकी हालत गंभीर बताई जा रही है। अब थ्रिल फैक्ट्री के इस बंजी… pic.twitter.com/J98wsV3Aqr— Ajit Singh Rathi (@AjitSinghRathi) November 13, 2025