Friday, March 13, 2026 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 11.21 AM

"ഒരു പ്രത്യേക മാനസികാവസ്ഥയിലാണ് പിസാസു 2 എന്നിലേക്ക് എത്തിയത്; അത് റിലീസ്ത് ചെയ്യാത്തത് എനിക്ക് വലിയൊരു തിരിച്ചടിയാണ്..." ആൻഡ്രിയ ജെർമിയ

തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം ആൻഡ്രിയ ജെർമിയ ഇപ്പോഴിതാ പിസാസു തുടർഭാഗം റിലീസ് ചെയ്യാത്തതിൽ നിരാശ പ്രകടിപ്പിക്കുകയാണ്.
Andrea Jeremiah, Pisaasu 2 movie
Andrea Jermiah about pisasu 2 movie (Image Source: Instagram)

പിന്നണി ഗായികയായി സിനിമയിലെത്തി പിന്നീട് ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നി നിലകളിലും അറിയപ്പെടുന്ന അഭിനേത്രിയാണ് ആൻഡ്രിയ ജെർമിയ. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന താരം തെന്നിന്ത്യൺ പ്രേക്ഷകരുടെ പ്രിയ താരമാണ്. അന്നയും റസൂലും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെയും മനം കവർന്നിട്ടുണ്ട് താരം.
ഇപ്പോഴിതാ താൻ കോ പ്രൊഡ്യൂസർ കൂടിയായ പിസാസിന്റെ തുടർഭാഗം റിലീസ് ചെയ്യാത്തതിൽ ആൻഡ്രിയ ജെർമിയ നിരാശ പ്രകടിപ്പിക്കുകയാണ്. ചെയ്യാത്തത് വലിയൊരു തിരിച്ചടിയാണെന്നു പറയുകയാണ് ആൻഡ്രിയ.
"സഹ നിർമ്മാതാവ് ആകും മുൻപ് അത് എന്നിലേക്ക് എത്തിയത് ഒരു അഭിനേത്രി എന്ന നിലയിലാണ്...
ഇതിനെക്കുറിച്ച് വളരെ ചുരുക്കത്തിൽ പറഞ്ഞാൽ, ആ സമയത്ത് ജീവിത സാഹചര്യങ്ങൾ കാരണം എന്റെ പ്രോജക്ടുകളിൽ കൂടുതൽ നിയന്ത്രണം വേണമെന്ന് ഞാൻ ആഗ്രഹിച്ചു. കാരണം എന്റെ പല സിനിമകളും റിലീസ് ചെയ്യുന്നില്ല. ഒരു ആക്ടർ എന്ന നിലയിൽ, പ്രത്യേകിച്ച് ഒരു ഫീമെയിൽ താരം എന്ന നിലയിൽ അത് എന്നെ നിസ്സഹായയാക്കിയിരുന്നു. അതിനാൽ ഭാവിയിൽ അത്തരം സിനിമകൾ ചെയ്യുകയാണെങ്കിൽ എനിക്ക് അതിൽ ഒരു വലിയ പങ്ക് വഹിക്കണമെന്ന് ഞാൻ കരുതി. ഞാൻ ഒരു പ്രത്യേക മാനസികാവസ്ഥയിലായിരുന്ന സമയത്താണ് ഈ സിനിമ എനിക്ക് വരുന്നത്. അത് പൂർത്തിയാക്കിയ ശേഷം റിലീസ് ചെയ്യാൻ തയ്യാറായതുമാണ്.
പിസാസു 2 റിലീസ് ചെയ്യാത്തത് എനിക്ക് വലിയൊരു തിരിച്ചടിയാണ്. കാരണം ഞാൻ പറഞ്ഞതുപോലെ, അത് പൂർണ്ണമായും തയ്യാറായിക്കഴിഞ്ഞതാണ്, റിലീസ് തീയതി പ്രഖ്യാപിച്ചു തുടങ്ങിയതടക്കം. പക്ഷേ കാരണങ്ങൾ അറിയില്ല, അത് നടന്നില്ല..." ആൻഡ്രിയ പറഞ്ഞു. കവിനോടൊപ്പം അഭിനയിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ 'മാസ്‌കി'ന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാറ്റ പ്ലസിനോട് സംസാരിച്ചപ്പോഴാണ് ആൻഡ്രിയ ഇക്കാര്യം പറഞ്ഞത്.
പിസാസു 2 തന്റെ കരിയറിലെ ഏറ്റവും മികച്ച വർക്ക്‌ ആണെന്നും താരം പറഞ്ഞു. മാസ്‌കിന്റെ മുൻ നിർമ്മാതാവും മെന്ററുമായ വെട്രി മാരൻ ഈ ചിത്രത്തിലെ തന്റെ പ്രകടനത്തെ പ്രശംസിച്ചതായും താരം വെളിപ്പെടുത്തി. "ചന്ദ്ര (മാസ്‌കിലെ ആൻഡ്രിയയുടെ കഥാപാത്രം) ഉൾപ്പെടെ ഒന്നിനും അദ്ദേഹം എന്നെ ഒരിക്കലും പ്രശംസിച്ചിട്ടില്ല. എന്നിരുന്നാലും, അദ്ദേഹം പിസാസു 2 കണ്ടു, എന്നെ വിളിച്ചു, വളരെ വികാരാധീനനായി. അദ്ദേഹത്തിന് എന്ത് സംഭവിച്ചുവെന്ന് ഞാൻ ചിന്തിച്ചു. പിന്നീട്, ആ സിനിമ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചുവെന്ന് എനിക്ക് മനസ്സിലായി." ആൻഡ്രിയ പറഞ്ഞു.
വിജയ് സേതുപതിയും ആൻഡ്രിയ ജെറമിയയും അഭിനയിച്ച മിസ്കിന്റെ പിസാസു 2, റിലീസ് നിരോധിച്ചതിനെത്തുടർന്ന് വലിയൊരു തടസ്സം നേരിടുന്നുണ്ട്. അതിന്റെ നിർമ്മാണ ബാനറായ റോക്ക്ഫോർട്ട് എന്റർടൈൻമെന്റും ഫ്ലൈയിംഗ് ഹോഴ്‌സ് പിക്‌ചേഴ്‌സുമായുള്ള സാമ്പത്തിക തർക്കമാണ് അതിന്റെ കാരണം.

ആൻഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മാസ്ക് നവംബർ 21ന് തിയേറ്ററുകളിലെത്തും. വികർണ്ണൻ അശോക് സംവിധാനം ചെയ്യുന്ന ഒരു ഡാർക്ക് കോമഡി സ്വഭാവത്തില്‍ ഒരുങ്ങുന്ന സിനിമ പ്രെസെന്റ് ചെയ്യുന്നത് വെട്രിമാരൻ ആണ്. റുഹാനി ശർമ്മ, ചാർളി, ബാല ശരവണൻ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങള്‍ എല്ലാം ഇതിനോടകം ഹിറ്റാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW