Saturday, March 14, 2026 Last Updated 24 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 24 Apr 2025 03.07 PM

ഞാനുമൊരിക്കല്‍ പഹല്‍ഗാമിലെ സഞ്ചാരിയായിരുന്നു, ഇപ്പോള്‍ ഹൃദയം നുറുങ്ങുന്നു; കുറിപ്പുമായി ആന്‍ഡ്രിയ

andrea-jeremiah
photo-www.instagram.com/therealandreajeremiah

ജമ്മു കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം രാജ്യത്തെ നടുക്കിയിരിക്കുകയാണ. സംഭവത്തെ ത്തെ അപലപിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ് നടിയും ഗായികയുമായ ആന്‍ഡ്രിയ ജെറേമിയ. മുന്‍പ് പഹല്‍ഗാമില്‍ യാത്രപോയ അനുഭവമാണ് താരം പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്. അന്നത്തെ യാത്രയുടെ ചിത്രങ്ങളും ആന്‍ഡ്രിയ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

താനും ഒരിക്കല്‍ പഹല്‍ഗാമിലെ ഒരു വിനോദസഞ്ചാരിയായിരുന്നെന്ന് ആന്‍ഡ്രിയ പറയുന്നു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ഓര്‍ക്കുമ്പോള്‍ വേദനതോന്നുന്നു. ഇപ്പോഴത്തെ സംഭവത്തിനുശേഷം കൂടുതല്‍ നിരീക്ഷണത്തിനും സൂക്ഷമപരിശോധനയ്ക്കും വിധേയരാകുന്ന കശ്മീരിലെ പാവപ്പെട്ട ജനങ്ങളെ ഓര്‍ത്തും തന്റെ ഹൃദയം നുറുങ്ങുകയാണ് ആന്‍ഡ്രിയ കുറിച്ചു.

നമ്മുടെ രാജ്യം കൂടുതല്‍ ധ്രുവീകരിക്കപ്പെടുന്ന ഈ സമയത്ത് ഒരു പ്രത്യേക മതത്തിനോ സമൂഹത്തിനോ എതിരേ വിദ്വേഷപ്രചാരണം നടതതാതിരിക്കുന്നത് ഇന്ത്യയിലെ പൗരന്മാരെന്ന നിലയില്‍ നമ്മുടെ കടമയാണ്. എപ്പോഴും ഇത്തരത്തിലുളള അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന ആളല്ല ഞാനെങ്കിലും ഇന്നിത് ഇവിടെ പറയണമെന്ന് തോന്നി ആന്‍ഡ്രിയ കുറിച്ചു.

ഇത് വെറുപ്പ് പടര്‍ത്താനുള്ള സമയമല്ല, തന്റെ പോസ്റ്റിന്റെ കമന്റ് സെക്ഷനിലോ നമ്മുടെ നാട്ടിലോ വിദ്വേഷപ്രചാരണങ്ങള്‍ നടത്താതിരിക്കണമെന്നും ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW