Friday, March 13, 2026 Last Updated 14 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 08.50 AM

വിഡ്ഢികളുമായി തര്‍ക്കിക്കരുത്, നിങ്ങളെ അവരുടെ നിലവാരത്തിലേക്ക് വലിച്ചിടും; ശൈത്യക്ക് മറുപടിയുമായി അഖില്‍ മാരാര്‍

akhil-marar-

ബി​ഗ് ബോസ് സീസൺ സെവനിൽ അനുമോളാണ് വിജയകിരീടം ചൂടിയത്. അനു ജയിക്കാൻ കാരണം പി ആർ ആണെന്ന തരത്തിൽ ശൈത്യ വീഡിയോ പങ്കുവെച്ചിരുന്നു. അനുമോള്‍ക്ക് ‘കപ്പ് വാങ്ങിക്കൊടുത്ത’ പിആര്‍ വിനു സാറിനും ടീമിനും അഭിനന്ദനങ്ങൾ എന്നാണ് ശൈത്യ പറഞ്ഞത് കൂട്ടത്തിൽ മുൻ ബിഗ്‌ബോസ് മത്സരാർത്ഥി ആയിരുന്ന അഖിൽ മാരാരെയും പരിഹസിച്ചു. ഇപ്പോഴിതാ അതിന് ശൈത്യക്ക് മറുപടിയുമായി രംഗത്ത് വന്നരിക്കുകയാണ് അഖിൽ മാരാർ.

റീ എൻട്രിക്ക് കയറിയവർ മോട്ടിവേറ്റ് ചെയ്യുകയാണെന്ന് വേണ്ടിയിരുന്നതെല്ലാം പറഞ്ഞ അഖിൽ മാരാർ രം​ഗത്ത് എത്തിയിരുന്നു. ഇത് സൂചിപ്പിച്ച് ആയിരുന്നു ശൈത്യയുടെ പരിഹാസം. “മാരാര്‍ കൊട്ടിയാല്‍ മാക്രി കരയുമായിരിക്കും. പക്ഷേ അഡ്വക്കേറ്റ് ശൈത്യ കരയില്ല. മാരാര്‍ ഇരിക്കുന്ന തട്ട് താണേ ഇരിക്കൂവെന്ന് മാരാരും ഫാന്‍സും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ തൊപ്പിയുടെ മുന്നില്‍ മാരാരുടെ തട്ട് എത്രത്തോളം താണെന്ന്എല്ലാവരും കണ്ടതാണ്. ഉത്തരം മുട്ടുമ്പോള്‍ മാരാരെ പോലെ റഷ്യന്‍ വിപ്ലവം എടുത്ത് ഇടേണ്ട കാര്യം എനിക്കില്ല”, എന്നായിരുന്നു ശൈത്യയുടെ വാക്കുകൾ.

ഇതിനിപ്പോൾ അഖിൽ മാരാർ തന്നെ മറുപടി നൽകുകയാണ്. ശൈത്യയുടെ പേരെടുത്ത് പറയാതെയാണ് മാരാരുടെ മറുപടി. അതും സോഷ്യൽ മീഡിയ സ്റ്റോറികൾ വഴി. ഒരു വിഡ്ഢിയുമായി ഒരിക്കലും തർക്കിക്കരുത്, അവർ നിങ്ങളെ അവരുടെ നിലവാരത്തിലേക്ക് വലിച്ചിടുമെന്നും അഖിൽ കുറിക്കുന്നു. ഒരു പാറക്കല്ലിന് മുകളിൽ വാളുമായി നിന്ന് സിംഹത്തെ വിരട്ടുന്ന തവളയുടെ ഫോട്ടോ പങ്കുവച്ച്, “ഞാൻ പേടിച്ചു. ആരാടെ ഈ മാക്രിയെ തുറന്നുവിട്ടത്”, എന്നായിരുന്നു ഒരു സ്റ്റോറി. “ആഹാഹാ പെടയ്ക്കണ മാക്രി”, എന്നാണ് മീൻ പിടിക്കുന്ന വീഡിയോ പങ്കുവച്ച് അഖിൽ മറ്റൊരു സ്റ്റോറിയിൽ കുറിച്ചത്.

akhil-marar-

Ads by Google
Ads by Google
LATEST NEWS
TRENDING NOW