-->
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപം സ്ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം നിര്‍ത്തിയിട്ട കാറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 13 മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ പലതും ചിന്നിച്ചിതറിയ നിലയിലാണ്. 20പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഭീകരാക്രമണമാണോ എന്നതില്‍ വ്യക്തത വരുത്താന്‍ പൊലീസ് തയാറായിട്ടില്ല. വൈകുന്നേരം 6.55 ഓടെയാണ് ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം ഗേറ്റിന് സമീപം സ്ഫോടനം ഉണ്ടായത്.
ഏറെ, ജനത്തിരക്കേറിയ സമയമായതുകൊണ്ടുതന്നെ നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഡൽഹി പൊലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്ഥലത്ത് ആളുകളെ ഒഴിപ്പിക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
#BREAKING: Blast in a car reported near Red Fort in New Delhi. Several cars caught in the blast, many people reportedly injured. Delhi Police, Delhi Fire Brigade and Delhi Police Special Cell on the spot. More details are awaited. pic.twitter.com/qFl63hX0fU— Aditya Raj Kaul (@AdityaRajKaul) November 10, 2025
ഈ സമയത്ത് വിനോദസഞ്ചാരികളടക്കം നിരവധിപേര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഒന്നരകിലോമീറ്ററിലധികം ദൂരത്തേക്ക് സ്ഫോടനശബ്ദം കേട്ടു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാവലയത്തിലാണ് രാജ്യതലസ്ഥാനം. ചെങ്കോട്ടയിലേക്കുള്ള ഗതാഗതം നിരോധിച്ചു. പൊതു ഇടങ്ങളെല്ലാം ഒഴിപ്പിച്ചു. എന്‍ഐഎ, എന്‍എസ്ജി സംഘങ്ങളും ബോംബ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. ആഭ്യന്തരമന്ത്രി അമിത്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി.
അതേസമയം, ഡല്‍ഹിയിലുള്‍പ്പെടെ സ്ഫോടനത്തിന് പദ്ധതിയിട്ട പാക് ബന്ധമുള്ള ഭീകര സംഘം ഇന്ന് പിടിയിലായിരുന്നു. രണ്ട് ഡോക്ടര്‍മാരടക്കം ഏഴുപേരെടങ്ങുന്ന വൈറ്റ് കോളര്‍ ശൃംഖലയെയാണ് ജമ്മു കശ്മീര്‍ പൊലീസ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പിടികൂടിയത്. 2,900 കിലോ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു.