Friday, March 13, 2026 Last Updated 28 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 10 Nov 2025 01.52 PM

കോഴിക്കോട് പിടിക്കാന്‍ യുഡിഎഫ് വി.എം.വിനുവിനെയും പരീക്ഷക്കുന്നു ; മേയര്‍ സ്ഥാനാര്‍ത്ഥി ആയേക്കും

uploads/news/2025/11/810094/VM-Vinu.gif

കോഴിക്കോട് : കോഴിേക്കാട് കോര്‍പ്പറേഷന്‍ പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ ഇറക്കുന്നു. കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയായി സംവിധായകന്‍ വി എം വിനുവിനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. 45 വര്‍ഷമായി ഇടതുമുന്നണിയുടെ കൈയ്യിലുള്ള കോഴിക്കോട് കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

ചേവായൂര്‍ ഡിവിഷനില്‍ നിന്നും വിനുവിനെ ഇറക്കാന്‍ ആണ് കോണ്‍ഗ്രസ് നീക്കം. പാറോപ്പടി ഡിവിഷനും വിഎം വിനുവിന്റെ പരിഗണനയില്‍ ഉണ്ട്. വി എം വിനുവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായാണ് നടക്കുന്നത്. ഡിസംബര്‍ 9 ന് ആദ്യഘട്ടത്തില്‍ തെക്കന്‍ കേരളവും 11 ന് നടക്കുന്ന രണ്ടാംഘട്ടത്തില്‍ വടക്കന്‍ കേരളത്തിലും തെരഞ്ഞെടുപ്പ് നടക്കും. ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം കോര്‍പ്പറേഷനുകള്‍ ഭരിക്കുന്നത് എല്‍ഡിഎഫാണ്.

കണ്ണൂരില്‍ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. എന്നാല്‍ ഇത്തവണയും കോഴിക്കോട് കോര്‍പ്പറേഷന്‍ നിലനിര്‍ത്തുമെന്നാണ് എല്‍ഡിഎഫിന്റെ അവകാശവാദം. കൂടുതല്‍ സീറ്റുനേടുമെന്നും പറയുന്നു. സംസ്ഥാനത്തെ നഗരസഭകളുടെ കാര്യം നോക്കിയാല്‍ ആകെയുള്ളത് 87 നഗരസഭകളാണ്. അതില്‍ ഇടതുമുന്നണി ഭരിക്കുന്നത് 44 നഗരസഭകളിലാണ്. യുഡിഎഫ് ഭരിക്കുന്നത് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്. 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ലും ഇടത് ഭരണമാണുളളത്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW