Wednesday, March 18, 2026 Last Updated 16 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 10 Nov 2025 11.47 AM

ആശുപത്രിയിലെത്തി സൗഹൃദത്തിലായി; അമ്മ ശുചിമുറിയിൽ പോയപ്പോൾ 5 ദിവസം പ്രായമുള്ള കുഞ്ഞിനെ കടത്താൻ ശ്രമം, പെൺകുട്ടികൾ അറസ്റ്റില്‍

for

ബെംഗളൂരു: നഗരത്തിലെ സർക്കാർ ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ബന്ധു ഇടപെട്ട് തടഞ്ഞു. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച റാഫിയ, പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയനഗർ സ്വദേശി അസ്മ ബാനുവിന്റെ 5 ദിവസം പ്രായമുള്ള കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ജനറൽ വാർഡിലെത്തിയ പ്രതികൾ അസ്മയുമായി സൗഹൃദത്തിലായി. പിന്നീട് അസ്മ ശുചിമുറിയിൽ പോയപ്പോൾ റാഫിയ കുഞ്ഞിനെ എടുത്തുകൊണ്ടു പോയി. ഈ സമയം അസ്മയുടെ സഹോദരി സിമ്രാൻ തടഞ്ഞു നിർത്തി ജീവനക്കാരെ അറിയിക്കുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW