Saturday, March 14, 2026 Last Updated 7 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 10 Nov 2025 11.11 AM

ഹൃദയാഘാതത്തെ തുടര്‍ന്ന് കാര്‍ഡിയാക് ഐസിയുവിലെത്തിച്ചു ; പോലീസിന്റെ കണ്ണു വെട്ടിച്ച് തട്ടിപ്പ്‌കേസ് പ്രതി രക്ഷപ്പെട്ടു

uploads/news/2025/11/810065/police.gif

തിരുവനന്തപുരം: ഹൃദ്‌രോഗവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച തട്ടിപ്പ്‌കേസ് പ്രതി വാര്‍ഡില്‍ നിന്നും പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. കൊട്ടിയം സ്വദേശിയായ രാജീവ് ഫെര്‍ണാണ്ടസാണ് രക്ഷപ്പെട്ടത്.

കൊല്ലം ഈസ്റ്റ് പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച പ്രതിയാണ് രക്ഷപ്പെട്ടത്. ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയാണ് ഇയാള്‍. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

കൊല്ലത്ത് വച്ച് പൊലീസ് നടപടിക്രമങ്ങള്‍ക്കിടെ തനിക്ക് ദേഹാസ്ഥാസ്ഥ്യമുണ്ടായെന്ന് പ്രതി പറഞ്ഞത് പ്രകാരമാണ് പൊലീസ് ഇയാളെ മെഡിക്കല്‍ കോളജിലെത്തിച്ചത്. കാര്‍ഡിയാക് ഐസിയുവില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.

ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞുള്‍പ്പെടെ തട്ടിപ്പുകള്‍ നടത്തിവന്നിരുന്ന ഇയാള്‍ക്കെതിരെ രണ്ട് പൊലീസ് സ്റ്റേഷനിലായി കേസുകളുണ്ട്. ഇയാളെ കണ്ടെത്താന്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തുകയാണ്. ജില്ല വിടാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW