-->
യാത്രയ്ക്കിടെ നടി പ്രവീണയെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍. എല്‍.വി രാമകൃഷ്ണന്‍. എന്റെ കൊച്ചേട്ടന്റെ അനുജനല്ലേ എന്നു ചോദിച്ചാണ് പ്രവീണ തന്നെ വന്നു പരിചയപ്പെട്ടതെന്ന് രാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കണ്ട മാത്രയില്‍ ഒരുപാട് നാളത്തെ പരിചയത്തോടെ വന്ന് തന്നെ കെട്ടിപ്പിടിച്ചെന്നും അദ്ദേഹം പറയുന്നു.
വാസന്ത്യേ എന്ന വിളി വെറുതെ അഭിനയിക്കാന്‍ വേണ്ടി മാത്രം വിളിച്ചതായിരുന്നതല്ല, ആ ഉള്‍വിളി അവരില്‍ ഇപ്പോഴും ഉണ്ട്. അവരുടെ കൊച്ചേട്ടനെ അത്രയ്ക്കും അവര്‍ നെഞ്ചിലേറ്റിയിട്ടുണ്ട് എന്നു പറഞ്ഞാണ് രാമകൃഷ്ണന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
വിനയന്‍ സംവിധനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ കലാഭവന്‍ മണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമായിരുന്നു പ്രവീണയ്ക്ക് . ആ ഓര്‍മകളില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ അനുജനെ എന്റെ കൊച്ചേട്ടന്‍ അനുജന്‍ എന്ന് പ്രവീണ വിളിച്ചത്.
ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
ഇന്നലെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് നടി പ്രവീണയെ കണ്ടത്. കണ്ടമാത്രയിൽ ഒരുപാട് നാളത്തെ പരിചയത്തോടെ എന്നെ വന്ന് കെട്ടിപ്പിടിച്ചു. എന്റെ കൊച്ചേട്ടന്റെ അനുജനല്ലെ എന്ന് പറഞ്ഞ് .
അതെ.... വർഷങ്ങൾക്ക് മുമ്പ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും.. എന്ന ചിത്രത്തിൽ മണി ചേട്ടൻ അവതരിപ്പിച്ച രാമു എന്ന കഥാപാത്രത്തിന്റെ സഹോദരി വാസന്തിയെ അവിസ്മരണീയമാക്കിയ പ്രവീണ
ഒരുപാട് വിശേഷങ്ങൾ പങ്കുവച്ചു...കുറേ സങ്കടപ്പെട്ടു കരഞ്ഞു. ഒടുവിൽ വീണ്ടും കാണാം എന്ന് പറഞ്ഞ് കൊച്ചേട്ടന്റെ വാസന്തി യാത്രയായി... വാസന്ത്യേ.... എന്നവിളി വെറുതെ അഭിനയിക്കാൻ വേണ്ടി മാത്രം വിളിച്ചതായിരുന്നതല്ല....ആ... ഉൾ വിളി അവരിൽ ഇപ്പോഴും ഉണ്ട്... അവരുടെ കൊച്ചേട്ടനെ അത്രയ്ക്കും അവർ നെഞ്ചേറ്റിയിട്ടുണ്ട്