Saturday, March 14, 2026 Last Updated 52 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 10 Nov 2025 08.43 AM

എല്‍.കെ. അദ്വാനിക്ക് പുകഴ്ത്തല്‍ : ശശി തരൂരിനെ അവഗണിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ്

uploads/news/2025/11/810048/shashi-tharoor.gif

ന്യൂഡല്‍ഹി: തുടര്‍ച്ചയായി വിവാദ പ്രസ്താവന പുറത്തുവിടുന്ന ശശി തരൂരിനെ അവഗണിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ പുകഴ്ത്തി ശശി തരൂര്‍ സമൂഹ മാധ്യമമായ എക്സില്‍ ഇട്ട പോസ്റ്റില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് ആന്റ പബ്‌ളിസിറ്റി വിഭാഗം രംഗത്തെത്തി. ശശിതരൂരിന്റെ പ്രസ്താവനകള്‍ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അവരുടെ ലിബറല്‍ മനോഭാവത്തെയുമാണ് കാണിക്കുന്നതെന്ന് പവന്‍ഖേര വ്യക്തമാക്കി.

തരൂര്‍ പറയുന്നത് സ്വന്തം അഭിപ്രായം മാത്രമാണെന്നും കോണ്‍ഗ്രസ് എംപിയായും സിഡബ്ല്യുസി അംഗമായും തരൂര്‍ തുടരുന്നത് കോണ്‍ഗ്രസിന്റെ സവിഷേശമായ ജനാധിപത്യ, ലിബറല്‍ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു എന്നും പറഞ്ഞു. പിറന്നാള്‍ ദിവസം എല്‍കെ അദ്വാനിയെ പുകഴ്ത്തി ശശി തരൂര്‍ പോസ്റ്റ് ഇട്ടിരുന്നു. ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതില്‍ അദ്വാനി വഹിച്ച പങ്ക് ഒരിക്കലും മായ്ക്കാന്‍ പറ്റാത്തതാണെന്നായിരുന്നു ശശി തരൂരിന്റെ പോസ്റ്റ്്.

അദ്വാനിക്കൊപ്പമുള്ള പഴയ ചിത്രവും പങ്കുവെച്ചിരുന്നു. അദ്വാനിയെ യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞന്‍ എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തിന്റെ സേവന ജീവിതം മാതൃകാപരമാണെന്നും പറഞ്ഞിരുന്നു. ആധുനിക ഇന്ത്യ രൂപപ്പെടുത്തുന്നതില്‍ എല്‍ കെ അദ്വാനി വഹിച്ച പങ്ക് മഹത്തരമാണ് എന്നാണ് ശശി തരൂര്‍ പ്രശംസിച്ചത്. നേരത്തേ കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയാണെന്ന ശശി തരൂരിന്റെ പ്രസ്താവന വിവാദം ഉണ്ടാക്കിയിരുന്നു. അതിന് പിന്നാലെയാണ് എല്‍കെ അദ്വാനിക്ക് പിറന്നാള്‍ ആശംസയുമായി രംഗത്ത് വന്നതും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW