Saturday, March 14, 2026 Last Updated 13 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 09 Nov 2025 01.59 PM

ട്രെയിനിന്റെ ചില്ല് തകര്‍ത്ത് അകത്തേക്ക് വീണ് കഴുകന്‍, ലോക്കോ പൈലറ്റിന് പരിക്ക്: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

train, glass,broke, vulture

ശനിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ അത്യപൂര്‍വമായ ഒരു അപകടം സംഭവിച്ചു. ബാരാമുള്ള ബനിഹാല്‍ റൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ മുന്‍വശത്ത് ഒരു കഴുകന്‍ വന്ന് ഇടിച്ചതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. ട്രെയിനിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് പക്ഷി ലോക്കോ പൈലറ്റിന്റെ ക്യാമ്പിനുള്ളിലേക്ക് വീഴുകയും ലോക്കോ പൈലറ്റിന്റെ മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്ക് പറ്റിയ ലോക്കോ പൈലറ്റിനെയും ട്രെയിനിന്റെ ക്യാമ്പിനുള്ളില്‍ അകപ്പെട്ടുപോയ പക്ഷിയെയും കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബിജ്‌ബെഹാരയ്ക്കും അനന്ത്‌നാഗ് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കും ഇടയിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പെട്ടെന്ന് ട്രെയിനിന് മുന്നില്‍ അകപ്പെട്ട കഴുകന്‍ വലിയ ശക്തിയോടെ വിന്‍ഡ്‌സ്‌ക്രീനില്‍ ഇടിക്കുകയായിരുന്നു. വിന്‍ഡ്‌സ്‌ക്രീന്‍ തകര്‍ന്ന് അതിന്റെ ഭാഗങ്ങള്‍ മുഖത്ത് തട്ടിയാണ് ലോക്കോ പൈലറ്റിന്റെ മുഖത്ത് മുറിവുണ്ടായത്. വീഡിയോ ദൃശ്യങ്ങളില്‍ അദ്ദേഹത്തിന്റെ മുഖത്തെ മുറിവുകളില്‍ നിന്നും രക്തം ഒഴുകുന്നത് കാണാം. വിശാല്‍ എന്ന ലോക്കോ പൈലറ്റിനാണ് പരിക്കേറ്റതെന്ന് തിരിച്ചറിഞ്ഞു. തൊട്ടടുത്ത സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി അദ്ദേഹത്തിന് വൈദ്യസഹായം നല്‍കിയതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ട്രെയിന്‍ സാധാരണഗതിയില്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഈ അപകടം സംഭവിച്ചത്. ഈ സമയത്ത് ലോക്കോ പൈലറ്റ് വേഗത്തില്‍ ബ്രേക്ക് ചവിട്ടിയത് ആളുകള്‍ക്കിടയില്‍ ചെറിയൊരു ആശയക്കുഴപ്പത്തിന് കാരണമായത് ഒഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു. ട്രെയിനില്‍ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. ലോക്കോ പൈലറ്റിന്റെ ക്യാമ്പിനുള്ളില്‍ അകപ്പെട്ടുപോയ കഴുകനെ പിന്നീട് തുറന്നുവിട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW