Friday, March 13, 2026 Last Updated 14 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 08 Nov 2025 08.23 AM

ഇങ്ങനെയും ചില ആളുകള്‍! ജോലി ഭാരം താങ്ങാന്‍വയ്യ, മരുന്ന് കുത്തിവച്ച് രോഗികളെ കൊലപ്പെടുത്തി നഴ്‌സിന്റെ ക്രൂരത

nurse, kill, 10, patients, workload, life, sentence, germany

ചില വാര്‍ത്തകള്‍ കാണികളില്‍ വളരെയധികം അസ്വസ്ഥതകള്‍ ഉളവാക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജോലിഭാരം കുറക്കാന്‍ രോഗികളെ മരുന്നു കുത്തിവച്ച് കൊലപ്പെടുത്തിയിരിക്കുകയാണ് ഒരു നഴ്‌സ്. കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെ ഇവരെ ജീവപര്യന്തം തടവിനും വിധിച്ചു. ജര്‍മ്മനിയിലെ പാലിയേറ്റീവ് കെയര്‍ നഴ്‌സായ സ്ത്രീ രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കാന്‍ വേണ്ടി 10 രോഗികളെ കൊലപ്പെടുത്തുകയും 27 പേരെ കൊല്ലാന്‍ ശ്രമിക്കുകയും ആയിരുന്നു.

ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ആച്ചനിലെ ഒരു കോടതിയാണ് നഴ്‌സ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. നഴ്‌സിന്റെ ഐഡന്റിറ്റി പരസ്യമാക്കിയിട്ടില്ല. 2023 ഡിസംബര്‍ മുതല്‍ 2024 മെയ് വരെ പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ വുര്‍സെലനിലുള്ള ഒരു ആശുപത്രിയില്‍ വെച്ചാണ് കുറ്റകൃത്യങ്ങള്‍ നടന്നത്. കോടതി രേഖകള്‍ പ്രകാരം 44 വയസ്സുള്ള നഴ്‌സ് പ്രായമായവരെയും ഗുരുതരമായ രോഗാവസ്ഥയില്‍ ഉള്ളവരെയും ആണ് കൊലപ്പെടുത്തിയത്. അമിതമായ അളവില്‍ മോര്‍ഫിന്‍ കുത്തി വെച്ചാണ് ഇവര്‍ കൊലപാതകം നടത്തിയത്. തനിക്ക് പരിചരിക്കേണ്ട രോഗികളുടെ എണ്ണം കുറയ്ക്കാനായിരുന്നു ഇവര്‍ ഇത്തരത്തില്‍ കൊലപാതകങ്ങളുടെ പരമ്പര തന്നെ നടത്തിയത്. സഹാനുഭൂതിയും അനുകമ്പയും കാണിക്കേണ്ട രോഗികളോട് ഇവര്‍ വളരെ ക്രൂരമായട്ടാണ് പെരുമാറിയതെന്നും സ്വയം മരണത്തിന്റെ യജമാനനായി ഇവര്‍ മാറുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

2007 ല്‍ നഴ്‌സിംഗ് പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ 2020 മുതലാണ് ഈ ആശുപത്രിയില്‍ ജോലി ചെയ്തു തുടങ്ങിയത്. ഇവരുടെ ഷിഫ്റ്റുകളില്‍ രോഗികളുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയും മരണം സംഭവിക്കുന്നത് തുടര്‍ച്ചയാവുകയും ചെയ്തതോടെയാണ് ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ക്ക് സംശയം തോന്നിത്തുടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതക പരമ്പര പുറത്തുവന്നത്. കേസില്‍ 2024 ലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW