Friday, March 13, 2026 Last Updated 2 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 08.02 AM

ഒട്ടക സവാരി നടത്തുന്നതിനിടെ താഴെ വീണു: ദമ്പതികള്‍ക്ക് ഗുരുതര പരുക്ക്: വീഡിയോ വൈറല്‍

couple, fall, camel, safari

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജസ്ഥാനിലെ പുഷ്‌കര്‍ മേളയുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മേളയിലെത്തിയ ദമ്പതിമാര്‍ ഒട്ടക സവാരി നടത്തുന്നതിനിടയില്‍ ഒട്ടകത്തിന്റെ പുറത്തുനിന്ന് വീണ് അപകടം പറ്റുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. രാജ്യത്തുടനീളമുള്ള ഏറ്റവും ജനപ്രിയമായ മേളകളില്‍ ഒന്നില്‍ സംഭവിച്ച ഈ അപകട വീഡിയോ ആശങ്കകള്‍ സൃഷ്ടിക്കുകയാണ്.

വൈറലാകുന്ന വീഡിയോയില്‍ നിലത്ത് കിടക്കുന്ന ഒട്ടകത്തിന്റെ പുറത്ത് അതിന്റെ പരിചാരകന്റെ സഹായത്തോടെ ഒരു പുരുഷനും സ്ത്രീയും കയറുന്നത് കാണാം. പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിച്ച ഒട്ടകം വേഗത്തില്‍ എഴുന്നേല്‍ക്കുന്നു. എന്നാല്‍, ഈ സമയം ഒട്ടകത്തിന്റെ പുറത്തിരുന്ന ദമ്പതിമാര്‍ അപ്രതീക്ഷിതമായി പിടുത്തം വിട്ട് താഴേക്ക് വീഴുന്നു. വീഴ്ചയില്‍ ഇരുവര്‍ക്കും സാരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട് എന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. നിലത്തുവീണ സ്ത്രീ എഴുന്നേല്‍ക്കാനാവാതെ അവിടെത്തന്നെ കിടക്കുന്നതും വീഡിയോയില്‍ കാണാം.

ഒരുപക്ഷേ ആവശ്യത്തിന് ഭക്ഷണവും വെള്ളവും വിശ്രമവും നല്‍കാതെ ഒട്ടകത്തെ തുടര്‍ച്ചയായി ഉപയോഗിച്ചതാകാം അതിന് അസ്വസ്ഥത ഉണ്ടാകാന്‍ കാരണമായത് എന്ന് നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ അഭിപ്രായപ്പെട്ടു. ഇത്തരം മേളകളില്‍ വിനോദത്തിനായി എത്തിക്കുന്ന മൃഗങ്ങള്‍ പീഡനത്തിന് ഇരയാകുന്നുണ്ടോ എന്ന് ബന്ധപ്പെട്ട അധികൃതര്‍ പരിശോധിച്ചുറപ്പാക്കണം എന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. അല്ലാത്തപക്ഷം അത് മൃഗങ്ങള്‍ക്കും അവയുമായി അടുത്തിടപഴകുന്ന മനുഷ്യര്‍ക്കും ഒരുപോലെ അപകടം വരുത്തിവെക്കുമെന്നും ആളുകള്‍ പറഞ്ഞു.

Ads by Google
Friday 07 Nov 2025 08.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW