Saturday, March 14, 2026 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 06 Nov 2025 08.55 PM

കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ത്ഥിനിയെ ഇന്‍റേണൽ മാർക്കിന്‍റെ പേരിൽ പീഡിപ്പിച്ചെന്ന് പരാതി; അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ ടീച്ചിങ് അസിസ്റ്റന്‍റായ പാലക്കാട് സ്വദേശി വിഷ്ണു (32) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
kozhikode, nit

ഇന്‍റേണല്‍ മാര്‍ക്കിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ ടീച്ചിങ് അസിസ്റ്റന്‍റായ പാലക്കാട് സ്വദേശി വിഷ്ണു (32) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കുന്ദമംഗലം പൊലീസ് വിഷ്ണുവിനെ കളന്‍തോട് വെച്ചാണ് അറസ്റ്റ് ചെയ്തത്.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വിവിധ ദിവസങ്ങളിലായി വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി അധ്യാപകൻ കെട്ടാങ്ങലിലെ ഹൗസിംഗ് കോംപ്ലക്‌സിലും കോഴിക്കോട് പൊറ്റമ്മലിലും വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനി നൽകിയ പരാതിയില്‍ പറയുന്നു.

Ads by Google
Ads by Google
TRENDING NOW