-->
തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളിലെ കുടൂംബാധിപത്യത്തിന്റെ പേരില്‍ നെഹ്‌റു - ഗാന്ധി കുടുംബത്തെ ഉള്‍പ്പെടെ വിമര്‍ശിച്ച ശശി തരൂര്‍ എംപിയെ തള്ളി കെസി വേണുഗോപാല്‍. ഇത്തരം പരാമര്‍ശം നടത്തുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.
നാടിനായി ജീവന്‍ സമര്‍പ്പിച്ചവരാണ് ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും. അവര്‍ കേവലം കുടുംബാധിപത്യത്തിലൂടെ വന്നവരാണ് എന്ന് പറയുന്നവരോട് സഹതപിക്കാന്‍ മാത്രമേ കഴിയൂ. ജവഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്ര്യ സമരത്തിനായി എല്ലാ സൗഭാഗ്യങ്ങളും വലിച്ചെറിഞ്ഞ് ജയില്‍വാസം അനുഭവിച്ച വ്യക്തിയാണ് നെഹ്‌റു. സ്വാതന്ത്ര്യ സമരത്തെ നയിച്ച് ഇന്ത്യയിലെ ജന കോടികളുടെ അംഗീകാരം നേടിയ നേതാക്കളാണ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും. ഇവരുടെ നേതൃത്വം കുടുംബാധിപത്യമാണെന്ന് പറയുന്നത് ഒരു തരത്തിലും നീതീകരിക്കാനാവുന്നതല്ല. ഇത്തരം ഒരു പരാമര്‍ശം എന്തുകൊണ്ടെന്ന് പറഞ്ഞവര്‍ തന്നെ വിശദീകരികട്ടെ എന്നും അദ്ദേഹം പറയുന്നു.