-->
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിഹാറില്‍ വോട്ടുകൊള്ളയാണ് നടന്നതെന്നും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിഹാറില്‍ വലിയ തട്ടിപ്പുകള്‍ നടന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം കൃത്യമായി വിശകലനം ചെയ്യുമെന്നും തെളിവുകളുമായി വരുമെന്നും കെസി വേണു ഗോപാല്‍ പറഞ്ഞു. ഹരിയാന തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ കുറിച്ച് ഞങ്ങള്‍ സംശയം ഉന്നയിക്കുന്നതാണ്. ആരും വിശ്വസിച്ചില്ല. ബിഹാറില്‍ തെളിവുകളുമായി വരും. തെരഞ്ഞെടുപ്പ് കമ്മീഷന് ചോദ്യം ചെയ്യാനാകുമോ എന്നറിയാമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. തേജസ്വി യാദവുമായി സംസാരിച്ചതായും ഡാറ്റകള്‍ ശേഖരിച്ച് ഫലം ഇന്ത്യാസഖ്യം ഒന്നിച്ച് വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.