Sunday, March 22, 2026 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 06 Nov 2025 11.37 AM

ഇടിവില്ല; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ് : നിരക്ക് അറിയാം

in

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റം. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് വർധിച്ചത്. ​ഗ്രാമിന് 40 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 11,175 രൂപയായാണ്. പവന് 320 രൂപയും കൂടി. 89,400 രൂപയായാണ് ഇന്നത്തെ വിപണി നിരക്ക്. ആഗോളവിപണിയിലും സ്വർണവില ഉയരുകയാണ്.

പണിക്കൂലിയും ഉൾപ്പെടെ ഇന്ന് ഒരു പവൻ സ്വർണം വാങ്ങാൻ 94,500 രൂപയെങ്കിലുമാകും. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലയ്ക്ക് ഒപ്പം നല്‍കണം. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്.

സ്വർണവിലയിൽ ഒരു ശതമാനം വർധനവാണ് ആഗോളവിപണിയിൽ ഉണ്ടായത്. സ്പോട്ട് ഗോൾഡ് വിലയിൽ 1.3 ശതമാനം വർധനവാണ് ഉണ്ടായത്. ഔൺസിന് 3,983.89 ഡോളറായാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിലും വർധനയുണ്ടായിട്ടുണ്ട്. 0.8 ശതമാനം വർധനയോടെ 3,992.90 ഡോളറായാണ് യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് ഉയർന്നത്.

സ്വർണത്തിന് നൽകിയിരുന്ന നികുതിയിളവുകൾ റദ്ദാക്കിയ ചൈനീസ് ഗവൺമെന്റിന്റെ നടപടിയാണ് വില ഉയരാനുള്ള കാരണം. ലോകത്ത് സ്വർണത്തിന് ഏറ്റവുമധികം ഡിമാൻഡുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ച് വില ഉയർത്തുന്നത്. വില കുതിച്ചുയർന്നതോടെ വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW